gnn24x7

നോർക്ക റൂട്സിന്റെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ നെടുമങ്ങാട് സ്വദേശി ബിജു നാട്ടിലെത്തി

0
297
gnn24x7

മസ്‌കത്ത്/തിരുവനന്തപുരം: നോർക്ക റൂട്സിന്റെ പ്രവാസി നിയമസഹായപദ്ധതിയിലൂടെ ഒമാനിലെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ നെടുമങ്ങാട് സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. കഴിഞ്ഞ 8 വർഷമായി ഒമാനിൽ ജോലി ചെയ്തിരുന്ന കൊല്ല പനവൂർ തടത്തരികത്ത് വീട്ടിൽ ബിജു വിന്റെ വിസയും ലേബർ പെർമിറ്റും കാലാവധി കഴിഞ്ഞ് ഏകദേശം 2 വർഷമായിരുന്നു. ബിജുവും സ്‌പോൺസറും തമ്മിലുള്ള കേസുകളെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലായി.

തുടർന്ന് നോർക്ക റൂട്സ് ഉദ്യോഗസ്ഥർ ഒമാനിലെ നോർക്കയുടെ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടന് കേസ് കൈമാറി. തുടർന്നു നടത്തിയ ഇടപെടലുകളിലൂടെ കേസുകൾ പിൻവലിച്ചു. ലേബർ ഫൈൻ, ക്രിമിനൽ നടപടികൾ എന്നിവയിൽ നിന്നു ഒഴിവാക്കി നാട്ടിലെത്തുന്നതിനുള്ള അവസരവും ഒരുങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിൽ ബിജുവിനെ നോർക്ക റൂട്സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സി.വേണുഗോപാൽ എന്നിവരും ബിജുവിന്റെ ഭാര്യ രാജിയും മക്കളും ചേർന്ന് സ്വീകരിച്ചു.

നിയമസഹായ പദ്ധതി

പ്രവാസി നിയമസഹായ സെൽ പദ്ധതിയുടെ കീഴിൽ കുവൈറ്റ്, ഒമാൻ, ബഹ്‌റൈ ൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നീ സ്ഥലങ്ങളിലേക്കാണ് നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here