gnn24x7

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ അ​നാ​യാ​സം വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ.

0
327
gnn24x7

പോ​ചെ​ഫ്സ്ട്രൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ അ​നാ​യാ​സം വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ. പാ​ക്കി​സ്ഥാ​നെ 10 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 176 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 88 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ​സ്വി ജ​യ്സ്വാ​ൾ (105) സെ​ഞ്ചു​റി​യും ദി​വ്യാ​ന്‍​ഷ് സ​ക്സേ​ന​യ്ക്ക് (59) അ​ര്‍​ദ്ധ​സെ​ഞ്ചു​റി​യും നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

113 പ​ന്തി​ൽ എ​ട്ട് ഫോ​റും നാ​ല് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ലോ​ക​ക​പ്പി​ലെ ക​ന്നി സെ​ഞ്ചു​റി കു​റി​ച്ച യ​ശ​സ്വി​യു​ടെ ഇ​ന്നിം​ഗ്സ്. 99 പ​ന്തു​ക​ൾ‌ നേ​രി​ട്ട് യ​ശ്വ​സി​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ ദി​വ്യാ​ന്‍​ഷ് നാ​ല് ത​വ​ണ പ​ന്ത് അ​തി​ർ​ത്തി ക​ട​ത്തി.

പാ​ക്കി​സ്ഥാ​ന്‍റെ ആ​മി​ർ അ​ലി​യെ സി​ക്സ​റി​ന് പ​റ​ത്തി​യാ​ണ് യ​ശ​സ്വി സെ​ഞ്ചു​റി തി​ക​ച്ച​തും വി​ജ​യ​റ​ൺ കു​റി​ച്ച​തും. ഈ ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി കൂ​ടി​യാ​ണ് യ​ശ്വ​സി​യു​ടേ​ത്. അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​മാ​ണി​ത്.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക് കു​ട്ടി​ക​ളെ ഇ​ന്ത്യ വ​രി​ഞ്ഞു​മു​റു​ക്കി. 8.1 ഓ​വ​റി​ൽ 28 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശു​ശാ​ന്ത് മി​ശ്ര​യും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ കാ​ർ​ത്തി​ക് ത്യാ​ഗി​യും ബി​ഷ്നോ​യി​യും പാ​ക്കി​സ്ഥാ​നെ ചെ​റി​യ സ്കോ​റി​ലൊ​തു​ക്കി. യ​ശ​സ്വി ജ​യ്സ്വാ​ളും അ​ങ്കോ​ൽ​ക്ക​റും ഓ​രോ​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഹൈ​ദ​ർ അ​ലി​യും (56) റോ​ഹെ​യ്ൽ ന​സീ​റും (62) മാ​ത്ര​മാ​ണ് പാ​ക് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ഇ​വ​രെ​ക്കൂ​ടാ​തെ മു​ഹ​മ്മ​ദ് ഹാ​രീ​സ് (21) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here