gnn24x7

ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു; തലയ്ക്ക് ഗുരുതരമായി പരിക്ക്

0
214
gnn24x7

വയനാട്: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു. വയനാട് വൈത്തിരിയിലാണ് സംഭവം. യാത്രക്കാരി ബസില്‍ കയറിയ ഉടന്‍ സീറ്റില്‍ ഇരിക്കുന്നതിന് മുന്‍പ് ബസ് എടുക്കുകയും വളവില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. 55 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീക്കാണ് അപകടമുണ്ടായത്.

യാത്രക്കാരിയെ വൈത്തിരി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബസില്‍ ഓട്ടോമാറ്റിക് ഡോര്‍ ആണ്. അത് അടഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.

തൊട്ടുപിറകേ മത്സരിച്ചോടുന്ന പ്രൈവറ്റ് ബസും ഉണ്ടായിരുന്നു.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോടും കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here