ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനിലൂടെ നേരിട്ട് ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ വൈകാതെ നിലവില്‍ വരുമെന്നു റിപ്പോര്‍ട്ട്. റെസ്റ്റോറന്റുകള്‍ തിരയാനും കണ്ടെത്താനും ഓര്‍ഡറുകള്‍ നല്‍കാനും പേയ്മെന്റുകള്‍ നടത്താനും ഈ പ്രക്രിയ ഉപയോക്താക്കളെ അനുവദിക്കും. ഗൂഗിളിന്റെ പിന്തുണയുള്ള ഡന്‍സോ പോലുള്ള മൂന്നാം കക്ഷികളാകും ഭക്ഷണം വിതരണം ചെയ്യുന്നത്.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നതായുള്ള സൂചന നേരത്തെ ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി ഭീമന്‍ നീക്കത്തിന് വേഗത കൂടിയത്.ഗൂഗിള്‍ നിര്‍ദ്ദേശിച്ച പ്രകാരം ഹോട്ടലുകളുടെ മെനു, വില വിവരം എന്നിവ ഉള്‍ക്കൊള്ളിച്ച് തങ്ങളുടെ സംവിധാനം പരിഷ്‌കരിക്കാന്‍ ഡന്‍സോ ശ്രമം തുടങ്ങിയിട്ടുണ്ട്. ഓര്‍ഡര്‍ഫുഡ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം എന്ന സംവിധാനത്തിലൂടെ അമേരിക്കയില്‍ ഈ സേവനം ഇപ്പോള്‍ തന്നെ ലഭ്യമാണ്.
വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും ഗൂഗിളിന്റെ രംഗപ്രവേശമെന്ന നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്വിഗിയും സൊമാറ്റോയും പോലുള്ള കമ്പനികള്‍ക്ക് കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടി വരും. ഇന്ത്യയിലെ ഭക്ഷ്യ വിതരണ വ്യവസായത്തില്‍ പ്രധാനമായും ആധിപത്യം പുലര്‍ത്തുന്നത് സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആപ്ലിക്കേഷന്‍ അധിഷ്ഠിത സേവനങ്ങളാണ്. രണ്ട് കമ്പനികളും സംയുക്തമായി രാജ്യത്തെ വിപണി വിഹിതത്തിന്റെ 90% കൈവശം വച്ചിട്ടുണ്ട്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…