India

ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ OCI കാർഡ് റദ്ദാക്കും; OCI നിയമങ്ങൾ കർശനമാക്കി കേന്ദ്രം

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ.സി.ഐ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു വ്യക്തിക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാലോ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒ.സി.ഐ കാർഡ് ഉടമക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്തിയാലോ ഒ.സി.ഐ പദവി റദ്ദാക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7ഡി(ഡി.എ)പ്രകാരമാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചിരിക്കുന്നത്. ”1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7ഡി(ഡി.എ) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് ഒരു വ്യക്തിക്ക് രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുകയോ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് കുറ്റപത്രം സമർപ്പിക്കുകയോ ചെയ്താൽ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്”-എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

2005 ആഗസ്റ്റിലാണ് ഒ.സി.ഐ പദ്ധതി തുടങ്ങിയത്. ഈ കാർഡ് പ്രകാരം ഇന്ത്യൻ വംശജരായ വിദേശ പൗരൻമാർക്ക് ഇന്ത്യയിലേക്കുള്ള വിസ രഹിത യാത്രയും നിരധി പ്രവേശന ആനുകൂല്യങ്ങളും നൽകുന്നു. 1950 ജനുവരി 26നോ അതിനു ശേഷമോ ഇന്ത്യൻ പൗരൻമാരായിരുന്നതോ ആ തീയതിയിൽ പൗരത​്വത്തിന് അർഹതയുള്ളവരോ ആയ ഇന്ത്യൻ വംശജർക്കാണ് ഒ.സി.ഐ ആനുകൂല്യം ലഭിക്കുക. എന്നാൽ പാകിസ്താൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ കേന്ദ്ര സർക്കാർ അറിയിച്ച മറ്റേതെങ്കിലും രാജ്യങ്ങളിലെ പൗരൻമാരോ ആയിരുന്നവരോ ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. നിലവിൽ ലോകത്തെല്ലായിടത്തുമായി 45 കോടിയിലേറെ രജിസ്റ്റർ ചെയ്ത ഒ.സി.ഐ കാർഡ് ഉടമകളുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മരംകൊത്തി…. ‘ഓട്ടംതുള്ളലിലെ’ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…

2 hours ago

അത്തം പിറന്നു; വീണ്ടുമൊരു ഓണക്കാലം കൂടി..

കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…

7 hours ago

ടൊവിനോ തോമസ് നായകനായ ‘മുൻപേ’  ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…

17 hours ago

ലുവാസ് ട്രാമുകളിൽ ‘ട്രാപ്പ് ആൻഡ് ഡ്രാഗ്’ അപകടങ്ങൾ തടയാൻ പുതിയ സാങ്കേതികവിദ്യ വേണമെന്ന് ആവശ്യം

ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…

19 hours ago

Help to Buy പദ്ധതിക്കായി അപേക്ഷിച്ച പകുതിയോളം പേർക്ക് സാമ്പത്തിക സഹായം ലഭിച്ചില്ല

അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…

21 hours ago

കൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്

Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…

2 days ago