India

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി.ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളികൊണ്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ എഹ്സാൻ ജഫ്രിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്. ജസ്റ്റിസ് എ.എം.ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി.ഗുജറാത്ത് കലപാത്തിനിടെ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ വിധവയാണ് സാകിയ.

പ്രത്യേക അന്വേഷണ സംഘം 2012-ൽ സമർപ്പിച്ച ഫൈനൽ റിപ്പോർട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിർത്തുള്ള ഹർജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങൾ അംഗീകരിക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഹർജിക്ക് മെറിറ്റ് ഇല്ല, അന്വേഷണത്തെ കുറിച്ചും, അന്വേഷണ റിപ്പോർട്ട് ശരിവച്ച മജിസ്ട്രേറ്റ് കോടതിയുടെയും, ഹൈക്കോടതിയുടെയും നടപടികളെ കുറിച്ചും ഹർജിക്കാരുടെ ആരോപണങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പ്രത്യേക സംഘം അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജാഫ്രി സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ ഉത്തരവിടണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.2008 മാർച്ചിലാണു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിനു സിബിഐ മേധാവിയായിരുന്ന ആർ.കെ.രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീം കോടതി രൂപം നൽകിയത്. ഈ സംഘമാണ് കേസ് എടുക്കാൻ പര്യാപതമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത്.

Newsdesk

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

7 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

12 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

13 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

13 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

1 day ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago