Categories: India

ചൈനീസ് ഫണ്ട്; കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ചൈനീസ് സംഭാവന സ്വീകരിച്ചുവെന്ന  ആരോപണമുയര്‍ന്നതോടെ, കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

അന്വേഷണത്തിനായി ഉന്നതതല സമിതി  രൂപീകരിച്ചു.   രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ (ആര്‍ജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്,  ഇന്ദിരാ ഗാന്ധി മെമ്മോറിയില്‍ ട്രസ്റ്റ് എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അന്വേഷണ൦  ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റിയും  രൂപീകരിച്ചിട്ടുണ്ട്. ഇന്‍കം  ടാക്സ്റ്റ് ആക്ട്, എഫ്‌സിആര്‍എ എന്നിവയുടെ അന്വേഷണം ഏകോപിപ്പിക്കാനാണ് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിബിഐയും അന്വേഷണ സമിതിയുടെ ഭാഗമാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിയമം, ആദായനികുതി നിയമം, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചുവെന്ന ആരോപണങ്ങളാണ് ട്രസ്റ്റുകള്‍ക്കെതിരെ ഉയര്‍ന്നിരിയ്ക്കുന്നത്.

മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ അംഗങ്ങൾ. സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെയും ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും ചെയർപേഴ്സൺ. ഇന്ദിരാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും മേൽനേട്ട ചുമതല ചുമതല സോണിയ ഗാന്ധിക്കാണ്.

ഡല്‍ഹിയിലുള്ള ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കുന്നുവെന്ന് ബിജെപി കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ആര്‍ജിഎഫ് ഫൗണ്ടേഷന്റെ 2005-2006 കാലഘട്ടത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് അടക്കം ബിജെപി സോഷ്യല്‍ മീഡിയാ ടീം പുറത്തുവിട്ടിരുന്നു. ചൈനീസ് എംബസിയുടെ സംഭാവനയുടെ വിവരങ്ങള്‍ അടങ്ങുന്ന കണക്കുകളാണ് പുറത്തുവിട്ടത്. കൂടാതെ,  യുപിഎ ഭാരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചിലവഴിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം  പ്രഖ്യാപിച്ചത്.

Newsdesk

Recent Posts

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി

ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി…

25 mins ago

ഒക്ലഹോമയിൽ ശക്തമായ ചുഴലിക്കാറ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ…

32 mins ago

ന്യൂയോർക്ക് സിറ്റിയുടെ സാംസ്കാരിക വകുപ്പ് മേധാവിയായി ദിയ വിജ്

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ അഫയേഴ്‌സ് (DCLA) കമ്മീഷണറായി ഇന്ത്യൻ വംശജയായ ദിയ വിജ് നിയമിതയായി. മേയർ സൊഹ്‌റാൻ…

37 mins ago

ഹൂസ്റ്റണിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ‘ഫോക്സ് 26 സ്റ്റോം അലർട്ട്’ പ്രഖ്യാപിച്ചു

ഹൂസ്റ്റൺ:ഈ വാരാന്ത്യത്തിൽ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…

40 mins ago

മനു ഡാനി എതിരില്ലാതെ സണ്ണിവെയ്ല്‍ സിറ്റി കൗൺസിലിലേയ്ക്ക്

സണ്ണിവെയ്ല്‍:ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .…

45 mins ago

ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ ഉടൻ പുനരാരംഭിക്കും

സുരക്ഷാ പരിശോധനകളെ തുടർന്ന് അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാ പരിശോധനകളും നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് വിമാനത്താവളം…

3 hours ago