Categories: IndiaTechnology

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കി ആമസോണ്‍ പേ

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആമസോണ്‍ പേയിലൂടെ, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കുന്നു. ആമസോണ്‍ പേയിലൂടെ കുറഞ്ഞത് അഞ്ച് രൂപവരെയുള്ള തുകയ്ക്ക്് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം.സുരക്ഷയ്ക്കായി ലോക്കര്‍ വാടകയ്‌ക്കെടുക്കാതെ ഏത് സമയത്തും സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ഇതിലൂടെ സാധിക്കും.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് ജ്വല്ലറികളില്‍ നേരിട്ട് ചെന്ന് സ്വര്‍ണം വാങ്ങാന്‍ കഴിയാത്തതിനാല്‍, ഈ സാഹചര്യം ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനങ്ങള്‍ മുതലെടുക്കുകയും പ്ലാറ്റ്‌ഫോമിലെ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഡിജറ്റല്‍ സ്വര്‍ണ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏപ്രില്‍ മാസത്തെ അക്ഷയ തൃതീയയുടെ അവസരത്തില്‍ നോയിഡ ആസ്ഥാനമായുള്ള പേടിഎം 37 കിലോഗ്രാം ഡിജിറ്റല്‍ സ്വര്‍ണം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വിറ്റതായി പറയുന്നു. ഉത്സവ സീസണോട് അനുബന്ധിച്ച് ഈ വര്‍ഷം 100 കിലോ സ്വര്‍ണം ഡിജിറ്റലായി വിറ്റതായി ബെംഗളൂരു ആസ്ഥാനമായുള്ള ഫോണ്‍പേയും അവകാശപ്പെടുന്നു.

ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ സവിശേഷതയെ ‘ഗോള്‍ഡ് വോള്‍ട്ട്’ എന്നാണ് വിളിക്കുന്നത്. ഈ ഓഫറുമായി ബന്ധപ്പെട്ട് ആമസോണ്‍ പേ, സേഫ്‌ഗോള്‍ഡുമായുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 995 പരിശുദ്ധിയുടെ (99.5% ശുദ്ധമായ) 24 കാരറ്റ് സ്വര്‍ണം സേഫ്‌ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നു. പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, മൊബിക്വിക്, ആക്‌സിസ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രീചാര്‍ജ് എന്നിവയുള്‍പ്പടെ മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും അവരുടെ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ വര്‍ധിപ്പിക്കുകയാണ്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുള്‍പ്പടെ ഈ പ്ലാറ്റ്‌ഫോമുകളില്‍ ഭൂരിഭാഗം പേരും 1 രൂപ വരെയുള്ള കുറഞ്ഞ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.

2017 -ലാണ് പേടിഎം, ഫോണ്‍ പേ എന്നിവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പേ ആവട്ടെ കഴിഞ്ഞ ഏപ്രിലിലും. ഗുരുഗ്രാം ആസ്ഥാനമായുള്ള മൊബിക്വിക് 2018 -ലും ഓഫര്‍ അവതരിപ്പിച്ചു. ചൈനീസ് ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ ,ഷവോമി തങ്ങളുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ മിപേയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഡിജിറ്റല്‍ സ്വര്‍ണ വില്‍പ്പന ആരംഭിച്ചു.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

11 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

12 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

17 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

17 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago