Categories: IndiaTechnology

പ്രിയപ്പെട്ടവരെ ട്രാക്ക് ചെയ്യാം; ഗൂഗ്ള്‍ മാപ്പ് നിങ്ങളെ സഹായിക്കും

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് യാത്ര ചെയ്യുമ്പോഴും എവിടെയെല്ലാമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍, എവിടെയാണ് കൊറോണ ബാധിത പ്രദേശങ്ങള്‍ എന്ന വിവരങ്ങളെല്ലാം ഗൂഗൂള്‍ മാപ്‌സ് നല്‍കുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് എവിടെയാണ് ഭക്ഷണം, താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് എന്ന പ്രാഥമിക വിവരങ്ങള്‍ പോലും ഗൂഗ്ള്‍ മാപ്‌സിലൂടെ ലഭ്യമാണ്. ഈ ആപത് ഘട്ടങ്ങളില്‍ മാത്രമല്ല, കൊറോണ മൂലം ഒരു കുടുംബത്തിലെ പലരും പലയിടത്താണെങ്കിലും അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ അറിയാനും ഗൂഗ്ള്‍ ഉപയോഗിക്കാം. മഴക്കെടുതിയുടെ പഞ്ചാത്തലത്തില്‍ വെള്ളക്കെട്ടു നിറഞ്ഞ റോഡുകള്‍ കനാലുകള്‍, കാട്ടുവഴികള്‍ എന്നിവയെല്ലാം കാട്ടിത്തരുന്ന ഗൂഗ്ള്‍ മാപ്‌സ് നമ്മുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളും നമ്മുടെ മൊബൈലില്‍ എത്തിക്കും. വാട്‌സാപ്പിലെ ലൊക്കേഷന്‍ ഷെയറിംഗ് ഇത് സാധ്യമാക്കുന്നുവെങ്കിലും. വാട്‌സാപ്പിലൂടെ അവര്‍ ഒരാള്‍ ലൈവ് ആയി ലൊക്കേഷന്‍ ഷെയര്‍ ചെയ്യാതെ അത് ലഭിക്കില്ല. ഗൂഗ്ള്‍ മാപ്‌സിന്റെ സൗകര്യം അങ്ങനെയല്ല. മഴയും ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും ആശങ്ക ജനിപ്പിക്കുന്ന ഈ കാലത്ത് നിങ്ങള്‍ക്ക് എങ്ങനെ ഈ സൗകര്യം ഉപയോഗപ്പെടുത്താം എന്ന് ലളിതമായി പറഞ്ഞു തരികയാണിവിടെ.

പ്രിയപ്പെട്ടവരെ ട്രാക്ക് ചെയ്യാം

ഒന്ന് : നിങ്ങളുടെയും നിങ്ങളുമായി വിവരം ഷെയര്‍ ചെയ്യേണ്ടവരുടെയും ഗൂഗ്ള്‍ മാപ്‌സ് അപ്‌ഡേറ്റ് ചെയ്യുക.

രണ്ട്: മാപ്പില്‍ മൂകളില്‍ ഇടത് വശത്ത് കാണുന്ന മൂന്ന് വരകളില്‍ ക്ലിക്ക് ചെയ്യുക. അവിടെ ലൊക്കേഷന്‍ ഷെയറിംഗ് എന്ന ഓപ്ഷന്‍ ഉണ്ട്. അപ്പോള്‍ ഗെറ്റ് സ്റ്റാര്‍ട്ടഡ് എന്ന ഓപ്ഷന്‍ വരും. അത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു മണിക്കൂര്‍ വരെ (for1 hour), ഓഫ് ചെയ്യുന്നത് വരെ (Until you turn this off) എന്നിങ്ങനെ ഓപ്ഷനുകള്‍ കാണും.

ഇനിയാണ് പ്രധാനപ്പെട്ട മൂന്നാമത്തെ സ്റ്റെപ്പ്.

മൂന്ന്: നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോണില്‍ ഇത്തരത്തില്‍ എടുത്ത് ലൊക്കേഷന്‍ ഷെയറില്‍ പോയി ഓഫ് ചെയ്യുന്നത് വരെ (Until you turn this off) എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നമ്മുടെ നമ്പറുമായി ഷെയര്‍ ചെയ്യാന്‍ പറയുക. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ സെറ്റ് ചെയ്ത് വയ്ക്കുക. ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കിലൂടെ അവരുടെ ലൊക്കേഷന്‍ നമ്മുടെ ഫോണില്‍ ലഭിക്കും. അതിനുശേഷം അത് തുറന്ന് അവിടെയും (അയച്ചു തന്ന വ്യക്തിയുടെ ഫോണിലും)ഷെയര്‍ ലൊക്കേഷനില്‍ ഓഫ് ചെയ്യുന്നത് വരെ (Until you turn this off) എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. ഷെയര്‍ എന്ന ഓപ്ഷന്‍ നല്‍കുക.

ഇനി നിങ്ങള്‍ക്ക് അവരുടെ ലൊക്കേഷനും നിങ്ങളുടെ ലൊക്കേഷനും പോകേണ്ട സ്ഥലങ്ങള്‍, സാധാരണ തിരയല്‍ എന്നിവയെല്ലാം സാധ്യമാകും. ആവശ്യം കഴിഞ്ഞാല്‍ ഓഫ് ചെയ്യുകയുമാകാം. മാപ്‌സ് ആപ്പായി ഇല്ല എങ്കിലും ലിങ്ക് ബ്രൗസ് ചെയ്ത് ഉപയോഗിക്കാം.

ഗൂഗ്ള്‍ മാപ് ലൊക്കേഷന്‍ ഷെയറിംഗ്

ഒന്ന് : നിങ്ങളുടെയും നിങ്ങളുമായി വിവരം ഷെയര്‍ ചെയ്യേണ്ടവരുടെയും ഗൂഗ്ള്‍ മാപ്‌സ് അപ്‌ഡേറ്റഡ് ആയിരിക്കണം.

രണ്ട്: സാധാരണ നിങ്ങള്‍ പോകേണ്ട സ്ഥലം നല്‍കി ‘ഗോ’ എന്നതിനുശേഷം ‘സ്റ്റാര്‍ട്ട് ‘ എന്ന ബട്ടന്‍ അമര്‍ത്തിയാല്‍ ട്രിപ്പ് ആരംഭിക്കും. അത്തരത്തില്‍ ട്രിപ്പ് ആരംഭിക്കുമ്പോള്‍ തന്നെ സ്‌ക്രീനില്‍ താഴെ യാത്രയുടെ സമയം കാണിക്കുന്നതിന്റെ വലത്തേ അറ്റത്ത് ഉള്ള ആരോ പ്രസ് ചെയ്യുക. അപ്പോള്‍ ഗൂഗ്ള്‍ നിങ്ങളോട് കോണ്‍ടാക്റ്റ് ആക്‌സസ് ചോദിക്കും. അത് ഓകെ കൊടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ട ആളുകളെ തെരഞ്ഞെടുക്കാം.

മൂന്ന്: വാട്‌സാപ്, മെസഞ്ചര്‍, ടെക്സ്റ്റ് മെസേജ്, ഇ- മെയ്ല്‍ അങ്ങനെ പല ഷെയറിംഗ് ഓപ്ഷനും തെളിഞ്ഞു വരും. അവസാനം കോപി ടു ക്ലിപ് ബോര്‍ഡ് (Copy to clip board )എന്ന ഓപ്ഷനും കാണാം. ആ ലിങ്ക് കോപി ചെയ്ത് മറ്റൊരു വ്യക്തിക്ക് നേരത്തെ പറഞ്ഞ ഏത് ചാറ്റ് ബോക്‌സിലൂടെയും അയച്ച് കൊടുക്കാം. ഷെയര്‍ ചെയ്ത ആളിന്റെ നീക്കം ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ അപ്പുറത്തെ വ്യക്തിക്കും കാണാം.

നാല്: ലൊക്കേഷന്‍ ഷെയര്‍ ചെയ്ത വ്യക്തി എത്തുന്ന സമയം, ഫോണിന്റെ ബാറ്ററി ചാര്‍ജ് എന്നിവ പോലും കാണാന്‍ കഴിയും. ഡയറക്ഷന്‍സ് എന്ന ഓപ്ഷന്‍ നോക്കിയാല്‍ ആ വ്യക്തി പോകാനിടയുള്ള റൂട്ടുകള്‍ കാണാം. അഥവാ എവിടെ വച്ചാണ് ആളുമായുള്ള കോണ്‍ടാക്റ്റ് നിലച്ചത് അല്ലെങ്കില്‍ മിസ് ആകുകയോ അപകടം സംഭവിക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ വേഗം സഹായം എത്തിക്കാം.

Newsdesk

Recent Posts

മീത്തിൽ ബസും ട്രക്കും കാറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…

11 mins ago

ബോളിവുഡ് ഇതിഹാസ നടൻ ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…

18 mins ago

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…

58 mins ago

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

2 days ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

2 days ago