അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് ഹൈരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്

ഒന്നിലധികം ഉപഗ്രഹങ്ങളെ വിവിധ ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍ ശേഷിയുള്ള അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് ഹൈരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്. ‘രാമന്‍’ എന്നു പേരിട്ട എന്‍ജിന്‍ ഒരൊറ്റ ദൗത്യത്തില്‍ വിവിധ ഉപഗ്രഹങ്ങളെ പല ഭ്രമണപഥങ്ങളില്‍ വിജയകരമായി എത്തിക്കുമെന്നു തെളിഞ്ഞതായി സ്‌കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിഇഒയുമായ പവന്‍ കുമാര്‍ ചന്ദന അറിയിച്ചു.

കമ്പനിയുടെ രണ്ട് റോക്കറ്റ് ഘട്ടങ്ങള്‍ ആറുമാസത്തിനുള്ളില്‍ പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും പവന്‍ കുമാര്‍ ചന്ദന പറഞ്ഞു.ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) മുന്‍ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്‌കൈറൂട്ടാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍ നിര്‍മാതാക്കള്‍.

ഇന്ത്യയുടെ ആദ്യത്തെ പൂര്‍ണമായും ത്രിഡി പ്രിന്റഡ് ബൈ- പ്രൊപ്പലന്റ് ലിക്വിഡ് റോക്കറ്റ് എന്‍ജിന്‍ റോക്കറ്റ് ആണ് സ്‌കൈറൂട്ട് എയറോസ്വികസിപ്പിച്ചത്. പരമ്പരാഗത ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തം പിണ്ഡത്തെ 50 ശതമാനമം കുറച്ചതായും മൊത്തം ഘടകങ്ങളുടെ എണ്ണം കുറച്ചതായും ലീഡ് സമയം 80 ശതമാനം കുറച്ചതായും പവന്‍ കുമാര്‍ ചന്ദന അറിയിച്ചു.സ്റ്റാര്‍ട്ടപ്പിനായി ഇതിനകം 31.5 കോടി രൂപയാണ് ചെലവഴിച്ചത്. ഇനി 2021ന് മുമ്പായി 90 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. മൈന്ത്ര സ്ഥാപകന്‍ മുകേഷ് ബന്‍സാല്‍ ഉള്‍പ്പെടെ ഏതാനും നിക്ഷേപകര്‍ ആദ്യഘട്ടത്തില്‍ സാമ്പത്തിക സഹായത്തിനായി രംഗത്തുണ്ടായിരുന്നു. 

ലോഞ്ച് വെഹിക്കിള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി സ്‌കൈറൂട്ട് ഇന്‍ഹൗസ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതായും ഓണ്‍ബോര്‍ഡ് ഏവിയോണിക്സ് മൊഡ്യൂളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും 2021 ഡിസംബറില്‍ കമ്പനി തങ്ങളുടെ ആദ്യ വിക്ഷേപണ വാഹനം തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ നാഗ ഭാരത് ധാക്ക പറഞ്ഞു. തങ്ങളുടെ ആദ്യ വിക്ഷേപണ വാഹനമായ വിക്രം-1 2021 ഡിസംബറില്‍ ഉപയോഗപ്പെടുത്താനാണ് തയ്യാറെടുപ്പ് നടക്കുന്നത്. പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഐ എസ് ആര്‍ ഒയുടെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന പുതിയ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സപേസ്) സ്‌കൈറൂട്ടിന് വലിയ പ്രയോജനമായിരിക്കുമെന്നും നാഗ ഭാരത് ഡാക്ക പറഞ്ഞു. പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ എസ് ആര്‍ ഒയുമായി ചര്‍ച്ച നടക്കുന്നു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

18 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

19 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

22 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago