ന്യൂഡല്‍ഹി: രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർച്ചയായ ഏഴാംവർഷമാണ് മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തുന്നത്. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. രാവിലെ 7.18ന് ചെങ്കോട്ടയിലെ ലാഹോർ ഗേറ്റിലെത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ സെക്രട്ടറി അജയ്കുമാറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.അതിഥികള്‍ തമ്മില്‍ ആറടി അകലത്തില്‍ വരുന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗാര്‍ഡ് ഓഫ് ഓണറിലെ അംഗങ്ങളെല്ലാം ക്വറന്റീന്‍ കഴിഞ്ഞ് വരുന്നവരാണ്. ചെറിയ കുട്ടികള്‍ക്ക് പകരം ഇത്തവണ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ എന്‍സിസി കേഡറ്റുകളാണ് എത്തുക. എല്ലാ അതിഥികളോടും നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വേദിയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്‌കുകളും തയാറാക്കിയിട്ടുണ്ട്.
വിവധയിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കും. തിരക്ക് ഒഴിവാക്കുന്നതിനും ക്രമീകരണങ്ങളുണ്ട്. നീണ്ട വരി ഒഴിവാക്കുന്നതിനും എല്ലാ ക്ഷണിതാക്കള്‍ക്കും സുഗമമായ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും മതിയായ അകലങ്ങളിലായി മെറ്റല്‍ ഡിറ്റക്ടറുകളുള്ള കൂടൂതല്‍ കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഏരിയകളിലും ക്രമീകരണങ്ങളുണ്ട്. കവാടങ്ങളില്‍ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിക്കും. ഔദ്യോഗിക ക്ഷണമില്ലാത്ത ആരേയും കടത്തിവിടില്ല. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തും അണുനശീകരണം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വന്‍ സുരക്ഷാ വലയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…