ജയ്പൂര്‍: അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ പുതിയ നീക്കം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.
വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസില്‍ വിമത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബി.ജെ.പി എം.എല്‍.എമാര്‍ ഒരുമിച്ച് ചേര്‍ന്ന ആദ്യത്തെ യോഗമാണിത്.
യോഗത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം നീക്കുമെന്ന തീരുമാനം കട്ടാരിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഇടര്‍ച്ചയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നെങ്കിലും വസുന്ധര രാജെയുടെ മൗനംമൂലം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും തിരിച്ച് പാര്‍ട്ടിയില്‍ എത്തിയതോടെ രാജസ്ഥാനില്‍ നിലനിന്നിരുന്ന പ്രതിസന്ധി അടഞ്ഞ അധ്യായമാണെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ എം.എല്‍.എമാരും സര്‍ക്കാരിനൊപ്പം കരുത്തോടെ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും കൊവിഡിനെതിരെയും സാമ്പത്തിക പ്രതിസന്ധിക്കെതിരെയും പോരാടുമെന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…