Categories: India

ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു

ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ ഇംഫാലിന്‍റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സ്ഫോടനം.

സ്ഫോടനത്തില്‍ 10 വയസുകാരിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ നിന്ന് തെറിച്ചുപോയ ഗ്ലാസ്സിൽ നിന്നും പെൺകുട്ടിയുടെ തലയ്ക്ക് ചെറിയ പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ന് പുലര്‍ച്ചെ 4:55 ന് ലാംഫെൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ആര്‍ഐഎംഎസ് റോഡിലെ ഒരു വസ്ത്ര ഷോപ്പിന് മുന്നിലായിരുന്നു സംഭവം നടന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഫോടനത്തില്‍ അഞ്ചു കടകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തുകയാണ്.

യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മി (UTLA) എന്ന സംഘടനയിലെ രണ്ട് പ്രവര്‍ത്തകരെ ആസാം റൈഫിള്‍സ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെത്തിരുന്നു. ആസാം റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും പിടിയിലായത്. ഇതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

കസ്റ്റഡിയിലെടുത്തവരെ വിശദമായ ചോദ്യം ചെയ്യലിനായി മണിപ്പൂര്‍ പോലീസിന് കൈമാറിയിരിക്കുകയാണ്. ഇതിനുള്ള പ്രതികാര നടപടിയായാണ് ഈ ഐഇഡി സ്‌ഫോടനമെന്ന  നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. 

 

Newsdesk

Recent Posts

അടിയന്തര സാഹചര്യങ്ങൾക്കായി പണം കൈവശം സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…

1 hour ago

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

8 hours ago

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

21 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

23 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

1 day ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

1 day ago