ഗാന്ധിനഗര്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ 5 ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിലവിലെ മാന്ദ്യം താത്കാലികമായ ഘട്ടമാണെന്നും അതില്‍ ആരും പ്രയാസപ്പെടേണ്ടതില്ലെന്നും സാമ്പത്തിക മാന്ദ്യത്തെ നിസാരവത്കരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് സാങ്കേതിക സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ ആണ് അമിത് ഷാ ഇപ്രകാരം അഭിപ്രായപ്പെട്ടത്.ഇന്ത്യയുടെ വികസനത്തില്‍ പുതിയ അധ്യായത്തിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിരിക്കുന്നത്. അഞ്ചു ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയാണ് നമ്മുടെ ലക്ഷ്യം.
2024 ആകുമ്പോഴേയ്ക്കും അത് യാഥാര്‍ഥ്യമാകും, അദ്ദേഹം പറഞ്ഞു. 1947 മുതല്‍ 2014 വരെ രണ്ടു ട്രില്ല്യണ്‍ മാത്രമായിരുന്നു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. എന്നാല്‍, 2014 മുതല്‍ 2019 വരെ മോദി സര്‍ക്കാരിനുകീഴില്‍ ഇതു മൂന്നു ട്രില്ല്യണായി ഉയര്‍ന്നു. ലോകത്തു മറ്റൊരു രാഷ്ട്രത്തിന്റെ സാമ്പത്തിക രംഗവും ഇത്ര വലിയ കുതിച്ചുചാട്ടം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ലോകത്തെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നു പ്രധാനമന്ത്രി പറയുന്നതു യുവജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…