Categories: India

രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു

ന്യുഡൽഹി: രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു. 12 മണിക്കൂറിനിടെ 200 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​.ഒരു ദിവസം പുതുതായി ഇത്രയും പേർക്ക്​ രോഗബാധ കണ്ടെത്തുന്നത് ആദ്യമായാണ്​. ഇതുവരെ 53 പേരാണ്​ രാജ്യത്ത്​ മരിച്ചത്​. ഇന്ന്​ പശ്ചിമബംഗാളിൽ രണ്ടുമരണം സ്​ഥിരീകരിച്ചു. കൂടാതെ ഉത്തർപ്രദേശിൽ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തു.

ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവരിലാണ്​ കൂടുതലും പുതുതായി രോഗബാധ ക​ണ്ടെത്തിയത്​. മഹാരാഷ്​ട്രയിൽ മാത്രം ഇതുവരെ 302 പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. മഹാരാഷ്​ട്രയിൽ ഇന്നുപുലർച്ചെ ഒരാൾ കൂടി മരിച്ചു. സംസ്​ഥാന​ത്തെ 11ാമത്തെ മരണമാണ്​ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തത്​.

മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, ഡൽഹി, തമിഴ്​നാട്​, മധ്യപ്രദേശ്​, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ്​ കൂടുതൽ കോവിഡ്​ കേസുകൾ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. മുംബൈയിൽ മാത്രം 100 ലധികം പേരിലാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​.

Newsdesk

Recent Posts

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

6 hours ago

മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം; സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ – സണ്ണി മാളിയേക്കൽ

വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…

10 hours ago

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർധന; 2029 മാർച്ച് വരെ 10.75% വർധന

400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…

10 hours ago

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…

10 hours ago

ടെക്സാസിൽ ആറുമാസത്തിനിടെ അയ്യായിരത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ മോഷണം പോയി

ഹ്യൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 5,000-ത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ (ഹാൻഡിക്യാപ് പ്ലക്കാർഡുകൾ) മോഷണം പോയതായി…

11 hours ago

പ്ലംബിങ് തകരാറുമൂലം വീട്ടിൽ മലിനവാതകം നിറഞ്ഞു; ടെക്സസ് കുടുംബത്തിന് 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം വിധിച്ചു

ടെക്സസ്: വീടിന്റെ പ്ലംബിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന യുഎസിലെ ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16…

12 hours ago