കുവൈത്ത്: വുഹാനിലെ കോറോണ ലോകമെങ്ങും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കുവൈത്തിൽ കൂടുതൽ ഇന്ത്യാക്കാർക്ക് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.
ഇപ്പോൾ 24 ഇന്ത്യാക്കാർക്ക് ആണ് പുതിയതായി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ എണ്ണം 59 ആയി എന്നാണ് റിപ്പോർട്ട്.
നാട്ടിൽ നിന്നും വന്ന രണ്ട് ഇന്ത്യാക്കാരുൾപ്പെടെ 18 ഇന്ത്യാക്കാരും ഒരു നേപ്പാളിയും നിരീക്ഷണ ക്യാമ്പിലാണ്. ഇവരുമായി സമ്പർക്കം പുലർത്തിയ ഒരു ഇന്ത്യാക്കാരന് കോറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്.
കൂടാതെ നേരത്തെ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപെട്ടതിനെ തുടർന്നാണ് ഒരു ഇന്ത്യാക്കാരനും ഒരു ബംഗ്ലാദേശുകാരനും രോഗം പിടിപ്പെട്ടത്.
ബ്രിട്ടനിൽ നിന്നും വന്ന ഒരു കുവൈത്തുകാരന് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കുവൈത്തിൽ ഇന്ന് 28 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈത്തിൽ മൊത്തം 317 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 80 പേർ രോഗവിമുക്തരായിട്ടുണ്ട്.
ദിവസങ്ങൾ കഴിയുന്തോറും കോറോണ വ്യാപനത്തിന് ഒരു കുറവുമില്ല മറിച്ച് കൂടുകയാണോ എന്നാണ് സംശയം.
അയർലണ്ട് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ എത്തുന്ന ആദ്യ മലയാളി ടീമായി കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്.…
കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് മുരളിയെ നായകനാക്കി ഐറിഷ് മലയാളിയും നവാഗതനായ സംവിധായകനുമായ ജോമി…
"ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം.ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ…
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈസ്റ്റർ,വിഷു,ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും…
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…