gnn24x7

കുവൈത്തിൽ കൂടുതൽ ഇന്ത്യാക്കാർക്ക് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

0
204
gnn24x7

കുവൈത്ത്: വുഹാനിലെ കോറോണ ലോകമെങ്ങും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കുവൈത്തിൽ കൂടുതൽ ഇന്ത്യാക്കാർക്ക് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 

ഇപ്പോൾ 24 ഇന്ത്യാക്കാർക്ക് ആണ് പുതിയതായി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ എണ്ണം 59 ആയി എന്നാണ് റിപ്പോർട്ട്. 

നാട്ടിൽ നിന്നും വന്ന രണ്ട്  ഇന്ത്യാക്കാരുൾപ്പെടെ 18 ഇന്ത്യാക്കാരും ഒരു നേപ്പാളിയും നിരീക്ഷണ ക്യാമ്പിലാണ്. ഇവരുമായി സമ്പർക്കം പുലർത്തിയ ഒരു ഇന്ത്യാക്കാരന് കോറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്. 

കൂടാതെ നേരത്തെ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപെട്ടതിനെ തുടർന്നാണ് ഒരു ഇന്ത്യാക്കാരനും ഒരു ബംഗ്ലാദേശുകാരനും രോഗം പിടിപ്പെട്ടത്. 

ബ്രിട്ടനിൽ നിന്നും വന്ന ഒരു കുവൈത്തുകാരന് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ കുവൈത്തിൽ ഇന്ന് 28 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കുവൈത്തിൽ മൊത്തം 317 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരുന്നത്.  ഇതിൽ  80 പേർ രോഗവിമുക്തരായിട്ടുണ്ട്.  

ദിവസങ്ങൾ കഴിയുന്തോറും കോറോണ വ്യാപനത്തിന് ഒരു കുറവുമില്ല മറിച്ച് കൂടുകയാണോ എന്നാണ്  സംശയം. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here