ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90,123 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 50,20,360 ആയി. ഒരാഴ്ചയായി പ്രതിദിനം ഒരുലക്ഷത്തോളം പേർക്കാണ് രോഗബാധ ഉണ്ടാകുന്നത്.
24 മണിക്കൂറിനകം 1290 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണസംഖ്യ 82,066 ആയി. ഔദ്യോഗിക കണക്ക് പ്രകാരം മരണനിരക്ക് 1.63 ശതമാനമാണ്.
അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തി 78.53 ശതമാനമായി ഉയർന്നു. ഇതുവരെ 39.42 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 9,95,933 രോഗികളാണ് ചികിത്സയിലുള്ളത്.
കോവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 10.7 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ദിവസം 17000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…
Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League…
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…