ന്യൂഡല്‍ഹി: ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി പാകിസ്ഥാൻ. പരിഹാസ്യമായ പാകിസ്താന്റെ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ ശ്രമം യഥാര്‍ത്ഥത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതിന്റെ സ്ഥിരീകരണമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ പാകിസ്ഥാന്റെ പുതിയ രാഷ്ട്രീയ ഭൂപടം ഞങ്ങള്‍ കണ്ടു. ഇത് ബുദ്ധിശൂന്യമായ രാഷ്ട്രീയ അഭ്യാസമാണ്. ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും ലഡാക്കിലേയും പ്രദേശങ്ങള്‍ക്ക് സമര്‍ഥിക്കാനാവാത്ത അവകാശവാദം ഉന്നയിക്കുന്നു. പരിഹാസ്യമായ ഈ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ല. ഈ പുതിയ ശ്രമം വാസ്തവത്തില്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതിന്റെ യഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്നതാണ്’ – കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരാണ്ട് തികയുന്ന വേളയിലാണ് പ്രകോപനവുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. ഭൂപടത്തിന് പാക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിതെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശേഷിപ്പിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണിയും ഇമ്രാൻ ഖാനെ വിമർശിച്ച് രംഗത്ത് വന്നു. പാകിസ്ഥാന്റെ നടപടി തീർത്തും അസംബന്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…