അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചു. തെക്കൻ അഫ്ഗാൻ നഗരത്തിന് ചുറ്റുമുള്ള താലിബാൻ പുതിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുത്തിട്ടുണ്ട്.
അതിനാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് സ്റ്റാഫ് അംഗങ്ങളെയും തിരികെയെത്തിച്ചു. താലിബാൻ അധിനിവേശത്തെ തുടർന്ന് നിരവധി സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
കാന്തഹാർ നഗരത്തിന് സമീപം രൂക്ഷമായ പോരാട്ടം നടക്കുന്നതിനാലാണ് ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരെ തൽക്കാലം തിരിച്ചുകൊണ്ടുവന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് താൽക്കാലിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സേന പിന്മാറിയതോടുകൂടെ അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് താലിബാൻ മുമ്പ് അറിയിച്ചിരുന്നു. ഏറ്റുമുട്ടലുകളിലൂടെയും പുതിയ പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നതായും താലിബാൻ വ്യക്തമാക്കി.
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…