Categories: India

ഇന്ത്യ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ദല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് രാഹുലിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സുര്‍ജേവാല, കുമാരി സെല്‍ജ എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുല്‍ വടക്ക്-കിഴക്കന്‍ ദല്‍ഹിയിലെത്തിയത്.

‘നമ്മുടെ ഭാവി ഇവിടെ കത്തിതീര്‍ന്നിരിക്കുകയാണ്. അക്രമവും വെറുപ്പും എല്ലാം നശിപ്പിച്ചു’, ബ്രിജിപുരിയില്‍ അക്രമികള്‍ തകര്‍ത്ത സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ പറഞ്ഞു. ഇന്ത്യ ഭിന്നിക്കപ്പെട്ടെന്നും ആര്‍ക്കും അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതെല്ലാം ഭാരതമാതാവിനും ജനങ്ങള്‍ക്കുമാണ് മുറിവേല്‍പ്പിക്കുന്നത്’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ രണ്ട് സംഘങ്ങളാണ് ദല്‍ഹിയില്‍ ഇന്ന് സന്ദര്‍ശനം നടത്തിയത്. ഹൈബി ഈഡന്‍, ഗുര്‍ജീത് സിംഗ്, അബ്ദുള്‍ ഖാലിദ് എന്നിവരടങ്ങുന്ന സംഘവും കലാപ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

43 പേരാണ് ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധി വീടുകളും കടകളും കലാപത്തില്‍ നശിച്ചിരുന്നു.

Newsdesk

Recent Posts

രണ്ട് ലിംഗങ്ങൾ മാത്രം; പരാമർശത്തിന് കനേഡിയൻ ക്രിസ്ത്യൻ നേതാവിന് കോടികൾ പിഴ

കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…

2 hours ago

കാനഡ സുരക്ഷാ വീഴ്ച: കാനഡയിലെ വെടിവെപ്പിന് പിന്നാലെ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ഓപ്പൺ എഐ

കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…

2 hours ago

ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി ഇസ്രയേൽ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ജിബി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട്…

5 hours ago

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് യുകെയും

ഇറാനെതിരായ യുദ്ധത്തിൽ യുകെ ഔദ്യോഗികമായി അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പം ചേർന്നു. യുകെ പ്രധാനമന്ത്രി സ്റ്റാര്‍മറാണ് യുദ്ധത്തില്‍ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിച്ചത്.…

5 hours ago

ഡബ്ലിനിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി. ബ്രേ കടൽതീരത്ത് നിന്നാണ് മൃതദേഹം…

5 hours ago

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ദുബായിൽ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.…

6 hours ago