ന്യൂദല്‍ഹി/വാഷിംഗ്ടണ്‍: അമേരിക്കയ്ക്കു വേണ്ടി പൗള്‍ട്രി- ഡയറി വിപണികള്‍ തുറന്നുകൊടുക്കാനൊരുങ്ങി ഇന്ത്യ.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും യു.എസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറില്‍ ഒപ്പിടാനുള്ള സാധ്യത ഇരുരാജ്യങ്ങളും മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് പൗള്‍ട്രി – ഡയറി വിപണികള്‍ ഭാഗിമായി അമേരിക്കയ്ക്ക് തുറന്നു നല്‍കുമെന്ന വാഗ്ദാനം ഇന്ത്യ നല്‍കിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമായ ഇന്ത്യ സാധാരണഗതിയില്‍ ക്ഷീര ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് വിപണി തുറന്നു നല്‍കാറില്ല. ഗ്രാമീണ മേഖലയിലുള്ള 80 മില്യണിലധികം ആളുകളാണ് ക്ഷീരവിപണിയെ ആശ്രയിച്ച് ജീവിക്കുന്നത്.
എന്നാല്‍ അമേരിക്കയുമായി ഏര്‍പ്പെടാന്‍ പോകുന്ന കരാറിലൂടെ ഇതിനെ അട്ടിമറിക്കാനാണ് മോദിയുടെ ശ്രമം.
2019 ല്‍ അമേരിക്ക ഇന്ത്യയുടെ പ്രത്യേക വ്യാപാര പദവി നിര്‍ത്തലാക്കിയിരുന്നു.
ചൈന കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എസ്.
ചിക്കന്‍ ലെഗ്, ടര്‍ക്കി, ബ്ലൂബറീസ് , ചെറീസ് തുടങ്ങിയ ഉല്പന്നങ്ങള്‍ക്കും ഇന്ത്യ അമേരിക്കയ്ക്ക് വിപണി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ചിക്കന്‍ലെഗ്ഗിനു മേലുള്ള താരീഫ് 100 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുമെന്നും വിവരങ്ങള്‍ ഉണ്ട്.
ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…