അമൃത്സര്‍: പഞ്ചാബില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് സൈനികര്‍ വെടിവെച്ച് കൊന്നു.
പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയില്‍ ദാല്‍ അതിര്‍ത്തി ഔട്ട് പോസ്റ്റിന് സമീപം ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.
പുലര്‍ച്ചെ 4.45 ഓടെയാണ് നുഴഞ്ഞ് കയറ്റ ശ്രമം ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍ പെട്ടത്, തുടര്‍ന്ന് ജവാന്മാര്‍ ഇത് തടയാന്‍ ശ്രമിച്ചു,തുടര്‍ന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചവര്‍ ബിഎസ്എഫ് കാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ബിഎസ്എഫ് ശക്തമായി തന്നെ തിരിച്ചടിച്ചു,രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്,ഈ ഏറ്റുമുട്ടലിലാണ് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരും കൊല്ലപ്പെട്ടത്. കൊല്ലപെട്ട അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്,പ്രദേശത്ത് ബിഎസ്എഫ് തിരച്ചില്‍ നടത്തുകയാണ്.
കൊല്ലപെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമവും ബിഎസ്എഫ് നടത്തുകയാണ്. മൃതദേഹം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇവര്‍ക്ക് ഇത് ഭീകര സംഘടനയുമായാണ് ബന്ധമുള്ളതെന്ന് മനസിലാക്കാന്‍ കഴിയൂ, സ്ഥലത്ത് കൂടുതല്‍ പേര്‍ നുഴഞ്ഞ് കയറുന്നതിന് തയ്യാറെടുക്കുകയാണോ എന്നത് സംബന്ധിച്ചും ബിഎസ്എഫ് പരിശോധന നടത്തുകയാണ്.
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…