മൈസൂരു: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മൈസൂരുവിലെയും ഓഫീസില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഐ.ടി മേഖലയിലെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിസ്. കമ്പനിയുടെ മൈസൂരുവിലുള്ള ഗ്ലോബല്‍ എഡ്യുക്കേഷന്‍ സെന്ററില്‍നിന്നും 10,000 ട്രെയിനികളെ ഒഴിവാക്കാനാണ് തീരുമാനം. കൊവിഡ് ഭീഷണയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആളെ ഒഴിപ്പിക്കലാണിത്.
ഒഴിപ്പിക്കുന്ന ട്രെയിനികളെ അതത് കേന്ദ്രങ്ങളിലെത്തിക്കാന്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സഹായവും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് ഈ ട്രെയിനികള്‍. ഇവരെ വീടുകളില്‍ സുരക്ഷിതരായി എത്തിക്കാന്‍ കര്‍ണാടക ആര്‍.ടി.സി വലിയ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
21 ബസുകള്‍ ഇതിനായി വിട്ടുനല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, പൂനെ, കോട്ടയം ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ബസില്‍തന്നെ ആളുകളെ എത്തിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച വൈകീട്ടോടെ 434 ല്‍ അധികം ട്രെയിനികള്‍ വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുപ്പുകള്‍ എടുത്തുകഴിഞ്ഞു. രാജ്യത്ത് പല കമ്പനികളും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് തൊഴിലാളികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഫോസിസിന്റെ ബെംഗളൂരുവിന്റെ ഓഫീസില്‍നിന്നും തൊഴിലാളികളെ ഒഴിപ്പിച്ചിരുന്നു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…