ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകാലശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് മിറാന്‍ ഹൈദര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ ദല്‍ഹി യുവജന വിഭാഗത്തിന്റെ തലവന്‍ കൂടിയാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥി മിറാന്‍ ഹൈദര്‍.
വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കലാപത്തില്‍ 54 ആളുകള്‍ കൊല്ലപ്പെടുകയും നൂറുക്കണക്കിനാളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്ന് ഗുണ്ടകളെ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്ന പ്രദേശങ്ങള്‍ തിരിച്ചറിയാനും വാട്ട്സ്ആപ്പ് ഉപയോഗിച്ചതായി ദല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.
സസ്പെന്‍ഷനിലായ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഉള്‍പ്പെടെ 7 പേരെ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ താഹിര്‍ ഹുസൈന്‍ പ്രതിയാണ്.
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…