ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടുപേരെ ജമ്മു പൊലീസ് അറസ്റ്റു ചെയ്തു. സോപ്പൂർ ജില്ലയിൽ നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ ഭീകരരുടെ സഹായികളാണെന്നാണ് പ്രാഥമിക നിഗമനം.
ഇവരിൽ നിന്നും നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്രനേഡുകളും AK 47 തോക്കുകളും, ബുള്ളറ്റുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. സോപ്പൂർ പ്രദേശത്ത് ഭീകരരുടെ സഹായികളുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ള 6 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഭീകർക്ക് സാമ്പത്തിക സഹായം ചിലർ നല്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ സ്പെഷ്യൽ ഓപ്പറേഷനിലാണ് ഈ ആറുപേരും അറസ്റ്റിലായത്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…