Categories: India

ജമ്മു-കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു. മാര്‍ച്ചിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ വലിയ തിരഞ്ഞെടുപ്പാണ് ഇത്.

മാർച്ച് 5 മുതൽ 20 വരെ 8 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒഴിഞ്ഞുകിടക്കുന്ന പതിമൂവായിരം സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018ല്‍ നടന്ന തിരഞ്ഞെടുപ്പ് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ ബഹിഷ്കരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വോട്ടിംഗ് ശതമാനവും ഗണ്യമായി കുറഞ്ഞിരുന്നു.

അതേസമയം, ജമ്മു-കശ്മീരിലെ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി അടക്കമുള്ള പ്രമുഖനേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

16 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

17 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

22 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

22 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago