ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് മരിച്ചത്. എസ്.എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
രണ്ട് പേര്‍ കൂടി ആഗ്രയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ആഗ്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 20 ആയി. 678 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 52000 പിന്നിട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും തമിഴ്‌നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
ഗുജറാത്തില്‍ മരണനിരക്ക് ഉയരുന്നതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 18120 ആണ്. 694 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.
ഗുജറാത്തില്‍ 388 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 7013 ആയി ഉയര്‍ന്നു. 29 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 425 ആയി. അഹമ്മദാബാദ് നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 275 കേസകളും 23 മരണവുമാണ്.
നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത്…
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…
അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…
ഈ വിഷു ദിനത്തിൽ രുചിയുടെ കൈനീട്ടവുമായി 'ഊട്ടുപുര' സ്പെഷ്യൽ സദ്യ. ഉപ്പേരി മുതൽ അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ വിഷു…