ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. വാഹനത്തിന് നേരെ ഇതിനിടെ കല്ലേറും ഉണ്ടായി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു സിന്ധ്യ.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സിന്ധ്യയെ കരിങ്കൊടി കാണിച്ചതെന്നും സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിയെ ചതിച്ചെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറി അബ്ദുള്‍ നാഫിസ് പറഞ്ഞത്. കരിങ്കൊടി കാണിച്ചതിന് പുറമെ വാഹനത്തിന് മുകളില്‍ കരിഓയില്‍ ഒഴിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കടുത്തതോടെ പൊലീസ് സ്ഥലത്തെത്തുകയും പ്രവര്‍ത്തകരെ പിരിച്ചുവിടുകയുമായിരുന്നു.
എന്നാല്‍ സിന്ധ്യയ്ക്ക് നേരെ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. സിന്ധ്യയ്ക്ക് നേരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞു.
”ഈ സംസ്ഥാനത്ത് എന്തൊക്കെയാണ് നടക്കുന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ ആക്രമണം അഴിച്ചുവിടുകയാണ്. സിന്ധ്യയ്ക്ക് നേരെ ആക്രമണം നടത്തിയത് ആരായാലും അവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തേ തീരൂ.
സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നു. സിന്ധ്യയുടെ ജീവന് തന്നെ അപകടം സംഭവിക്കാവുന്ന നിലയിലുള്ള ആക്രമണമാണ് നടന്നത്. വധശ്രമമാണ് ഇത്. വാഹനത്തിന് നേരെ നിരവധി പേര്‍ കല്ലെറിഞ്ഞു. കാറുമായി ഡ്രൈവര്‍ക്ക് ഉടന്‍ മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ് സിന്ധ്യ രക്ഷപ്പെട്ടതെന്നും”, ചൗഹാന്‍ പറഞ്ഞു.
അതേസമയം സിന്ധ്യയെ ആക്രമിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഭോപ്പാല്‍ ജില്ലാ യൂണിറ്റ് പ്രസിഡന്റ് വികാസ് വിരാഹിയുടെ നേതൃത്വത്തില്‍ ഷൈമാല ഹില്‍സ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…