തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറിക്കിയ സാഹചര്യത്തില്‍ 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്.
5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132 പേരുടെ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ഇതുവരെ ഇരുപത്തിരണ്ട് കേസുകളാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ രോഗബാധയില്‍ നിന്നും മുക്തരായി. ബാക്കി പത്തൊന്‍പത് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
കൊറോണ രോഗബാധ പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ജനങ്ങള്‍ അവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഇതിനിടയില്‍ കൊറോണ ലക്ഷണത്തെ തുടര്‍ന്ന്‍ നിരീക്ഷണത്തിലായിരുന്ന രണ്ടു വിദേശ ദമ്പതികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ചാടിപോയിരുന്നുവെങ്കിലും അവരെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…