Categories: India

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. വാഹനത്തിന് നേരെ ഇതിനിടെ കല്ലേറും ഉണ്ടായി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു സിന്ധ്യ.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സിന്ധ്യയെ കരിങ്കൊടി കാണിച്ചതെന്നും സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിയെ ചതിച്ചെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറി അബ്ദുള്‍ നാഫിസ് പറഞ്ഞത്. കരിങ്കൊടി കാണിച്ചതിന് പുറമെ വാഹനത്തിന് മുകളില്‍ കരിഓയില്‍ ഒഴിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കടുത്തതോടെ പൊലീസ് സ്ഥലത്തെത്തുകയും പ്രവര്‍ത്തകരെ പിരിച്ചുവിടുകയുമായിരുന്നു.

എന്നാല്‍ സിന്ധ്യയ്ക്ക് നേരെ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. സിന്ധ്യയ്ക്ക് നേരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞു.

”ഈ സംസ്ഥാനത്ത് എന്തൊക്കെയാണ് നടക്കുന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ ആക്രമണം അഴിച്ചുവിടുകയാണ്. സിന്ധ്യയ്ക്ക് നേരെ ആക്രമണം നടത്തിയത് ആരായാലും അവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തേ തീരൂ.

സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നു. സിന്ധ്യയുടെ ജീവന് തന്നെ അപകടം സംഭവിക്കാവുന്ന നിലയിലുള്ള ആക്രമണമാണ് നടന്നത്. വധശ്രമമാണ് ഇത്. വാഹനത്തിന് നേരെ നിരവധി പേര്‍ കല്ലെറിഞ്ഞു. കാറുമായി ഡ്രൈവര്‍ക്ക് ഉടന്‍ മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ് സിന്ധ്യ രക്ഷപ്പെട്ടതെന്നും”, ചൗഹാന്‍ പറഞ്ഞു.

അതേസമയം സിന്ധ്യയെ ആക്രമിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഭോപ്പാല്‍ ജില്ലാ യൂണിറ്റ് പ്രസിഡന്റ് വികാസ് വിരാഹിയുടെ നേതൃത്വത്തില്‍ ഷൈമാല ഹില്‍സ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

4 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

5 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

8 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago