ചെന്നൈ: കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍രെ മകനുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കൊവിഡ് സ്ഥിരീകിരച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
തനിക്ക് നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുവെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു.
‘എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളു. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ എല്ലാവരും തന്നെ എത്രയും പെട്ടെന്ന് മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ കാര്‍ത്തി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനും തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തമിഴ്നാട്ടില്‍ രാജ് ഭവനിലെ 87 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 80 കാരനായ ഗവര്‍ണറെ ക്വാറന്റീനിലാക്കിയത്.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…