Categories: India

ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വടക്ക്-കിഴക്ക് ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കട്ടര്‍ ഹിന്ദു ഏക്ത എന്ന പേരില്‍ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പാണ് കലാപത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാഗിരഥി വിഹാറില്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒമ്പത് പേര്‍ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.

‘ഞാന്‍ ഒമ്പത് മണിയോടുകൂടി എന്റെ ടീമിനൊപ്പം രണ്ട് മുസ്‌ലിങ്ങളെ കൊന്ന് ഓവുചാലില്‍ തള്ളിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിലെ മുന്നണിയില്‍ ഞാനുമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ?’, ഗംഗാ വിഹാറില്‍ താമസിക്കുന്ന ലോകേഷ് സോളങ്കി ഫെബ്രുവരി 26 -11.49 ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്കയച്ച സന്ദേശമാണിത്.

ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളില്‍ ഒമ്പത് പേര്‍ക്കും ജീവന്‍ നഷ്ടമായത് ജയ് ശ്രീരാം വിളിക്കാത്തതിനാലെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഫെബ്രുവരി 25 നാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. മുസ്‌ലീങ്ങളോട് പ്രതികാരം ചെയ്യാനാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താനും ആളുകളേയും ആയുധങ്ങളേയും വിതരണം ചെയ്യാനും ഈ ഗ്രൂപ്പാണ് ഉപയോഗിച്ചത്. ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറയുന്നു.

‘കട്ടര്‍ ഹിന്ദു ഏക്ത ഗ്രൂപ്പ് ഫെബ്രുവരി 25 ന് 12.49 നാണ് രൂപീകരിക്കുന്നത്. തുടക്കത്തില്‍ ഗ്രൂപ്പില്‍ 125 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 47 പേര്‍ മാര്‍ച്ച് 8 ന് ഗ്രൂപ്പില്‍ നിന്ന് പിന്മാറി’, കുറ്റപത്രത്തില്‍ പറയുന്നു.

ഹംസ, ആമിന്‍, ഭൂരെ അലി, മുര്‍സലിന്‍, ആസ് മുഹമ്മദ്, മുഷറഫ്, അകില്‍ അഹമ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവരാണ് ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ കൊല്ലപ്പെട്ടത്.

കേസിലെ പ്രതികളായ ജതിന്‍ ശര്‍മ്മ, റിഷഭ് ചൗധരി, വിവേക് പഞ്ചല്‍, ലോകേഷ് സോളങ്കി, പങ്കജ് ശര്‍മ്മ, പ്രിന്‍സ്, സുമിത് ചൗധരി, അങ്കിത് ചൗധരി, ഹിമാംശു താക്കൂര്‍ എന്നിവര്‍ ഫെബ്രുവടരി 25 നും 26 നും ഇടയില്‍ ഗംഗാ വിഹാറിലുണ്ടായിരുന്നെന്നും ഒമ്പത് പേരുടെ മരണത്തിനും മറ്റുള്ളവര്‍ക്ക് പരിക്കേല്‍പ്പിക്കുന്നതിനും കാരണക്കാരായി എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ കലാപത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നതാണെന്നും മറ്റ് മതസ്ഥരെ ആക്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആളുകളുടെ പേരും വിലാസവും ചോദിച്ചാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുസ്‌ലിം ഐഡന്റിറ്റി ഉള്ള ഒരാളെ ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ ക്രൂരമായി ആക്രമിച്ച് ഓവുചാലിലേക്ക് തള്ളിയിട്ടെന്നും കുറ്റുപത്രത്തില്‍ പറയുന്നു.

കോടതി ജൂലൈ 13 ന് കേസ് പരിഗണിക്കും.

Newsdesk

Recent Posts

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

3 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

5 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

6 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

12 hours ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

1 day ago

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വ്യാപകമാകുന്നു, +44 ആരംഭിക്കുന്ന അജ്ഞാത കോളുകൾക്ക് മറുപടി നൽകരുതെന്ന് മുന്നറിയിപ്പ്

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…

1 day ago