India

പാകിസ്ഥാൻ ജനതയ്‌ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തി; ഭാരത് റിപ്പബ്ലിക്കിന് ലണ്ടനില്‍ 19 ലക്ഷം പിഴ

ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പാകിസ്ഥാൻ ജനതയ്‌ക്കെതിരായ വിദ്വേഷ പ്രസംഗത്തിന് റിപ്പബ്ലിക് ടിവിയുടെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതത്തിന് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റി ഓഫ്‌കോം 20,000 ഡോളർ (19,85,162.86 രൂപ) പിഴ ചുമത്തി.

ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.

ചൊവ്വാഴ്ച വേൾഡ് വ്യൂ മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിനെതിരായ ഉത്തരവിൽ, 2019 സെപ്റ്റംബർ 6 ന് “പൂച്ചാ ഹായ് ഭാരത്” എന്ന പരിപാടിയിൽ ബ്രോഡ്കാസ്റ്റിങ്ങ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം പറഞ്ഞു. ഭാരത് റിപ്പബ്ലിക്കില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പരിപാടിയായിരുന്നു പൂച്ഛാ ഹേ ഭാരത്.

“പ്രോഗ്രാമിൽ പാക്കിസ്ഥാൻ ജനതയെ അവരുടെ ദേശീയതയുടെ അടിസ്ഥാനത്തിൽ അധിക്ഷേപകരവും അവഹേളിക്കുന്നതുമായ പ്രസ്താവനകൾ അടങ്ങിയിരിക്കുന്നു” എന്ന് ഉത്തരവിൽ പറയുന്നു.

Newsdesk

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

6 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

19 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

20 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

21 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

21 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

21 hours ago