ന്യൂഡൽഹി: ‘മെയ്ഡ് ഇൻ ഇന്ത്യ വെന്റിലേറ്റർ’ തയ്യാറായി. മേക്ക് ഇൻ ഇന്ത്യ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ രാജ്യത്തെ ആശുപത്രികളിലേക്ക് ഇന്ത്യയിൽ നിർമിച്ച വെന്റിലേറ്റർ നൽകി. ആദ്യഘട്ടത്തിൽ ഏകദേശം 3000 ആഭ്യന്തര വെന്റിലേറ്ററുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി നൽകിയത്.
കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിൽ എത്തിയ രോഗികൾക്ക് ജീവൻ നിലനിർത്താൻ വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണ്. മെയ് ഒന്നിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ ജൂൺ ഒന്നുവരെ 75,000 വെന്റിലേറ്ററുകളുടെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു.
ഇതുവരെ രാജ്യത്ത് നിർമിച്ച 3000 വെന്റിലേറ്ററുകൾ വിവിധ സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്തുകഴിഞ്ഞു. കുറച്ച് വെന്റിലേറ്ററുകൾ വിതരണത്തിന് തയ്യാറായി കഴിഞ്ഞതായും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്ത് ആഭ്യന്തര വെന്റിലേറ്റർ നിർമാണം കൂടുതൽ വേഗതയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റിനായുള്ള പരിധി ഔദ്യോഗികമായി അവസാനിക്കും. ഇത് ഏകദേശം 450,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. 2017-ൽ കൺസർവേറ്റീവുകൾ…
നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത്…
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…
അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…