മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് ബാധിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍,കഴിഞ്ഞ ദിവസമാണ് അശോക് ചവാന് കോവിഡ് പരിശോധന നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ചതോടെ ചവാനെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ചവാന്റെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാളില്‍ നിന്നാകാം ചവാന് രോഗം ബാധിച്ചതെന്ന് കരുതുന്നു.
ഭവന മന്ത്രി ജിതേന്ദ്ര അവാഡിന് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ 50,231 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബയില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു, ആകെ 1635 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 14600 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…