India

മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

ബെംഗ്ലൂരു: മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തിൽ നാല് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് മലയാളികൾ മരിച്ചു. പരിക്കുകളോടെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്.

നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഉര്‍മുടി പാലത്തില്‍ നിന്ന് ഇവർ സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം എന്ന് കരുതുന്നു.

മധുസൂദനന്‍ നായര്‍, ഉഷാ നായര്‍, ആദിത്യ, സാജന്‍, ആരവ്(4) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവർ മുംബൈ വാഷിയിൽ സ്ഥിരതാമസക്കാരാണ്. മൃതദേഹങ്ങൾ കരാടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Newsdesk

Recent Posts

വീണ്ടും വാർത്താപ്രാധാന്യം നേടി മിഷേൽ ഒബാമയുടെ അസാന്നിധ്യം

ഷിക്കാഗോ:ഷിക്കാഗോയിൽ ഇന്ന് നടന്ന ജെസ്സി ജാക്സന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം…

39 mins ago

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി

ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി…

1 hour ago

ഒക്ലഹോമയിൽ ശക്തമായ ചുഴലിക്കാറ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ…

1 hour ago

ന്യൂയോർക്ക് സിറ്റിയുടെ സാംസ്കാരിക വകുപ്പ് മേധാവിയായി ദിയ വിജ്

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ അഫയേഴ്‌സ് (DCLA) കമ്മീഷണറായി ഇന്ത്യൻ വംശജയായ ദിയ വിജ് നിയമിതയായി. മേയർ സൊഹ്‌റാൻ…

1 hour ago

ഹൂസ്റ്റണിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ‘ഫോക്സ് 26 സ്റ്റോം അലർട്ട്’ പ്രഖ്യാപിച്ചു

ഹൂസ്റ്റൺ:ഈ വാരാന്ത്യത്തിൽ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…

1 hour ago

മനു ഡാനി എതിരില്ലാതെ സണ്ണിവെയ്ല്‍ സിറ്റി കൗൺസിലിലേയ്ക്ക്

സണ്ണിവെയ്ല്‍:ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .…

1 hour ago