Categories: India

ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മരിച്ചവരില്‍ 15 പേര്‍ കൊല്‍ക്കത്തയില്‍ നിന്നാണ്. വീടുകളും മരങ്ങളും തകര്‍ന്നു വീണും വൈദ്യുതാഘാതമേറ്റുമാണ് മരണം സംഭവിച്ചത്.

‘ഇതിനുമുമ്പ് ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല, പ്രധാനമന്ത്രി മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ കാണാനും ആവശ്യപ്പെടും,’ മമത പറഞ്ഞു.

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മമത പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗനസിലെ ഹസ്‌നാബാദ് ഹിന്‍ഗല്‍ഗുഞ്ച് പ്രദേശത്താണ് പശ്ചിമബംഗാളില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായിരിക്കുന്നത്. ഇച്ചാമതി നദി കരകവിഞ്ഞൊഴുകുന്നതു മൂലം 60 ഓളം ഗ്രാമങ്ങളില്‍ അനിയന്ത്രിതമായി വെള്ളം ഒഴുകുകയാണ്.

ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായിട്ടുണ്ട്. നദികളില്‍ നിന്നും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ താല്‍ക്കാലിക ക്യാമ്പുകള്‍ പോലും സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

Newsdesk

Recent Posts

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ്; ഷൈബു ജോസഫ് പ്രസിഡണ്ട്‌, റോയി പേരയിൽ ചെയർമാൻ, ജോർജ് പുറപ്പന്താനം സെക്രട്ടറി

ഡബ്ലിൻ : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് വാർഷിക പൊതുയോഗം പ്രസിഡണ്ട്‌ ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ കൂടി 2026-2027…

46 mins ago

International Women’s Day Special Online Yoga Session organized by World Malayali Federation – Ireland

As we all know, March 8th is celebrated worldwide as Women’s Day — a day…

15 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ടിന്റെ വനിതാ ദിനാഘോഷവും ഓൺലൈൻ യോഗ സെഷനും

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച്‌ 8,…

15 hours ago

വീണ്ടും വാർത്താപ്രാധാന്യം നേടി മിഷേൽ ഒബാമയുടെ അസാന്നിധ്യം

ഷിക്കാഗോ:ഷിക്കാഗോയിൽ ഇന്ന് നടന്ന ജെസ്സി ജാക്സന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം…

18 hours ago

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി

ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി…

18 hours ago

ഒക്ലഹോമയിൽ ശക്തമായ ചുഴലിക്കാറ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ…

18 hours ago