കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മരിച്ചവരില്‍ 15 പേര്‍ കൊല്‍ക്കത്തയില്‍ നിന്നാണ്. വീടുകളും മരങ്ങളും തകര്‍ന്നു വീണും വൈദ്യുതാഘാതമേറ്റുമാണ് മരണം സംഭവിച്ചത്.
‘ഇതിനുമുമ്പ് ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല, പ്രധാനമന്ത്രി മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ കാണാനും ആവശ്യപ്പെടും,’ മമത പറഞ്ഞു.
ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മമത പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗനസിലെ ഹസ്‌നാബാദ് ഹിന്‍ഗല്‍ഗുഞ്ച് പ്രദേശത്താണ് പശ്ചിമബംഗാളില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായിരിക്കുന്നത്. ഇച്ചാമതി നദി കരകവിഞ്ഞൊഴുകുന്നതു മൂലം 60 ഓളം ഗ്രാമങ്ങളില്‍ അനിയന്ത്രിതമായി വെള്ളം ഒഴുകുകയാണ്.
ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായിട്ടുണ്ട്. നദികളില്‍ നിന്നും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ താല്‍ക്കാലിക ക്യാമ്പുകള്‍ പോലും സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…