മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 56 വയസ്സുള്ള ആളാണ് കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടത്.
രോഗിയെ ബുധനാഴ്ച സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിലെ മറ്റ് ഏഴ് അംഗങ്ങള്‍ ഹോം ക്വാറന്റൈനിലാണ്.ഇവരെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇദ്ദേഹത്തിന് വിദേശ ബന്ധം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മുന്നൂറോളം ഫ്‌ളാറ്റുകളുള്ള ഡോ. ബലിഗ നഗര്‍ എസ്.ആര്‍.എ സൊസൈറ്റിയിലെ താമസക്കുന്ന ആളാണ് മരണപ്പെട്ടത്.
അധികൃതര്‍ ബില്‍ഡിംഗ് സീല്‍ ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളില്‍ 300ല്‍ അധികം കേസുകള്‍ മുംബൈയില്‍ ഉണ്ടെങ്കിലും ധാരാവിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഒരുദശലക്ഷത്തിലധികം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മുംബൈയെ കൊവിഡ് 19 ന്റെ ഹോട്ട് സ്‌പോട്ടായി കണക്കാക്കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 59 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മൊത്തം 335 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16 പേരാണ് കൊവിഡിനെത്തുടര്‍ന്ന് മരിച്ചത്.
ബുധനാഴ്ച, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 86 പേരെ സൗത്ത് മുംബൈയിലെ വോര്‍ലി കോളിവാഡ പ്രദേശത്ത് നിന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…