കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അമേരിക്കയില്‍ 884 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 213000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ആറ് ാഴ്ച പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
യു.കെയില്‍ 563 പേര്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ദുഖകരമായ ദിനം എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസത്തെ വിശേഷിപ്പിച്ചത്. സ്‌പെയിനില്‍ 864 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 47000 കടന്നു. 933000 പേര്‍ക്കാണ് ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. 193000 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് നിലവില്‍ അമേരിക്കയിലാണ്. ന്യൂയോര്‍ക്ക് നഗരത്തിലാണ് അമേരിക്കയില്‍ കൊവിഡ് രൂക്ഷമായിരിക്കുന്നത്. ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി എന്നി യു.എസ് സ്റ്റേറ്റുകളില്‍ കൂടി കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അമേരിക്കയില്‍ പൂര്‍ണമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കിലും ജനസംഖ്യയുടെ 75 ശതമാനവും നിലവില്‍ ലോക്ഡൗണിലാണ്.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…