കൊൽക്കത്ത: വഴിയിൽ തടയുമെന്ന ഭീഷണി നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ. പ്രധാനമന്ത്രിക്കെതിരേ വൻ പ്രതിഷേധത്തിനാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്പോൾ വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളാണ് അവർ ആസൂത്രണം ചെയ്യുന്നത്.
പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കണത്തിലെടുത്ത് അതീവ സുരക്ഷയാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 17 ഇടതു പാർട്ടികളുടെ സംയുക്ത ഫോറം, പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന വിവിധ ഗ്രൂപ്പുകൾ എന്നിവരാണ് മോദിയെ തടയാൻ ആഹ്വാനം നൽകിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തുന്നത്. ശനിയും ഞായറും കൊൽക്കത്തയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പൗരത്വ നിയമഭേദഗതിക്കെതിരേ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.
കൊൽക്കത്തയിലെത്തുന്ന മോദിയെ ബഹിഷ്ക്കരിക്കമെന്ന് ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയയിലും വൻ പ്രചാരണമാണ് നടക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ആസാം സന്ദർശനം അടുത്തിടെ പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു.
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…
മാർച്ച് മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…
ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ…