Categories: India

പ്രതിരോധ രംഗത്ത് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിരോധ, വ്യോമ മേഖലകളിലെ അനന്ത സാധ്യത പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് യു.എസ്. കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി 74% ആക്കി ഉയര്‍ത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വലിയ നിക്ഷേപത്തിന് ആഹ്വാനം ചെയ്തത്. പ്രതിരോധ മേഖലയ്ക്ക് പുറമെ ആരോഗ്യ രംഗത്തും ഐടി മേഖലയിലും ഊര്‍ജ്ജ മേഖലയിലും നിക്ഷേപം നടത്താന്‍ അനിവാര്യമായ സമയമാണിതെന്നും  യുഎസ്- ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ സമ്മേളനമായ ‘ഇന്ത്യ ഐഡിയാസ്’ ഉച്ചകോടിയില്‍ സംസാരിക്കവേ  അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കുന്ന തുറന്ന സമീപനമുള്ള രാജ്യമാണ് ഇന്ത്യയെന്നും ലോക്ക് ഡൗണ്‍ കാലത്ത് 2000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചെന്നും മോദി അറിയിച്ചു.എല്ലാ വര്‍ഷവും വിദേശ നിക്ഷേപത്തിലും നാം പുതിയ റെക്കോഡുകള്‍ ഭേദിക്കുകയാണ്. 2019-20ല്‍ വിദേശ നിക്ഷേപം 7400 കോടി ഡോളറായിരുന്നു. മുന്‍ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിന്റെ വര്‍ധനയാണിത്. ലോക ബാങ്കിന്റെ ബിസിനസ്സ് റാങ്കിങ്ങില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 63 ാം സ്ഥാനത്ത് കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയെത്തിയിരുന്നു. വ്യാപാരം ചെയ്യാന്‍ സൗകര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയത്. 50 ാം സ്ഥാനമാണ് ഇന്ത്യയുടെ ലക്ഷ്യം.

അടിസ്ഥാന സൗകര്യം, കാര്‍ഷികം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലെ നിക്ഷേപത്തിനും മാദി യു.എസ്. കമ്പനികളെ ക്ഷണിച്ചു. ആഗോളതലത്തില്‍ തന്നെ ഇന്ത്യയെ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. ഇതിനു കാരണം തുറന്ന മനസ്സും അവസരങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ഇന്ത്യ അവസരങ്ങളുടെ രാജ്യമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നഗരങ്ങളിലെ ഉപയോക്താക്കളുടേതിനെക്കാള്‍ ആദ്യമായി കൂടി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ തുറന്നതും പരിഷ്‌കാരത്തിലൂന്നിയുള്ളതുമാക്കാന്‍ ആറു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി വികസനം മനുഷ്യ കേന്ദ്രീകൃതമാകണം. സമൃദ്ധമായ ലോകത്തിനായി ഇന്ത്യ വലിയ സംഭാവനയാണ് നല്‍കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.

Newsdesk

Recent Posts

Finglas Strikers Crowned FPL 2026 Champions

Finglas Strikers clinched the title in the Finglas Premier League (FPL) 2026 final held in…

2 hours ago

ഫിംഗ്ലസ് സ്ട്രൈക്കേഴ്സ് FPL 2026 ചാമ്പ്യന്മാർ

അയർലണ്ടിലെ ഫിംഗ്ലസിൽ നടന്ന ഫിംഗ്ലസ് പ്രീമിയർ ലീഗ് (FPL) 2026 ഫൈനലിൽ ഫിംഗ്ലസ് സ്ട്രൈക്കേഴ്സ് കിരീടം നേടി. ആവേശകരമായ മത്സരത്തിൽ…

3 hours ago

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

19 hours ago

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…

19 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

20 hours ago

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…

20 hours ago