India

പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് എം.എ.യൂസഫലിയെ നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: അടുത്ത വർഷം ജനുവരി ആദ്യ ആഴ്ച നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശം ചെയ്തു.

അവാർഡ് ജൂറിയിലേക്ക് എം.എ. യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 5 വ്യക്തികളുടെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2021 ലെ പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ഓണ്ലൈനിലൂടെയാണ് പ്രഘ്യാപിക്കുന്നത്.

ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വിദേശ ഇന്ത്യാക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്. യൂസുഫാലിയെ കൂടാതെ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് പ്രൊഫസർ മജ്‌നുലാൽ ഭാർഗവ, ഉഗാണ്ട കിബോകോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബി.എസ്. രമേശ് ബാബു, അന്തർ രാഷ്ട്ര സഹായോഗ് പരിഷത്ത് (ഇന്ത്യൻ കൗൺസിൽ ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ) സെക്രട്ടറി ശ്യാം പരന്ദെ, ഇന്റൽ ഇന്ത്യ കൺട്രി ഹെഡ് നിവൃതി റായ് എന്നിവരാണ് മറ്റ് നോമിനികൾ.

Newsdesk

Recent Posts

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

23 mins ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

7 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

7 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

1 day ago