ന്യൂ ഡൽഹി: ഭൂപട വിഷയത്തില് വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് നേപ്പാള്. ഇന്ത്യയുടെ ഭാഗങ്ങളെ ഉള്പ്പെടുത്തിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്സികളിലും പാഠപുസ്തകത്തിലും ഉള്പ്പെടുത്തിയാണ് വീണ്ടും പ്രകോപനം ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാര-വിദ്യാഭ്യാസ രംഗത്ത് പുതുക്കിയ ഭൂപടം പ്രചരിപ്പിക്കാനാണ് നേപ്പാളിന്റെ ശ്രമം.
പുതിയ അധ്യായന വര്ഷത്തെ ഹയര് സെക്കന്ഡറി പാഠപുസ്തകങ്ങളില് എല്ലാം തന്നെ അച്ചടിച്ച് വന്നിരിക്കുന്നത് പുതിയ ഭൂപടമാണ്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം തന്നെ അച്ചടിക്കുമെന്ന് നേപ്പാള് വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്റിയാല് അറിയിച്ചു. പാഠഭാഗത്തിനു ആമുഖം തയാറാക്കിയിരിക്കുന്നത് വിദ്യാഭാസ മന്ത്രി തന്നെയാണ്.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങളാണ് നേപ്പാള് തങ്ങളുടെ ഭൂപടത്തില് ഉള്പ്പെടുത്തിയത്. ഈ മൂന്നു ഭാഗങ്ങള് എന്ത് വിലകൊടുത്തും നേപ്പാള് തിരികെ കൊണ്ടുവരുമെന്ന് നേപ്പാള് പ്രധാനമന്ത്രി കെപി ശര്മ്മ ഒലി വെല്ലുവിളിച്ചിരുന്നു.
ഉത്തരാഖണ്ഡിലുള്ള ഈ മൂന്നു ഭാഗങ്ങള് തങ്ങളുടേതാക്കി പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള് പാര്ലമെന്റില്അധോസഭയായ ജനപ്രതിനിധി സഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്. 1800 കിലോമീറ്ററാണ് ഇന്ത്യയും നേപ്പാളും തമ്മില് പങ്കിടുന്ന അതിര്ത്തി.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…