മലയാളിയുടെ മനസിന്റെ കോണില്‍ അംബാസിഡര്‍ കാറിനെ ചുറ്റിപ്പറ്റിയുള്ള ഏതെങ്കിലുമൊക്കെ ഓര്‍മ്മകളുണ്ടാകും. അതാണ് അംബാസഡര്‍ വെറുമൊരു കാര്‍ എന്നതിലുപരി ഒരു വികാരം ആകുന്നത്. ഇപ്പോഴിതാ പുതിയ അംബാസഡര്‍ കാറിന് വേണ്ടിയുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. ഇ-ആംബി എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ 2022ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 അവസാനത്തോടെ ഈ മോഡല്‍ വിപണിയിലിറക്കാനായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോഴത് 2022ലേക്ക് മാറ്റിയിട്ടുണ്ട്.
ആറ് ദശാബ്ദത്തെ ചരിത്രമാണ് അംബാസഡറിനുള്ളത്. ഇന്ത്യയുടെ ദേശീയ കാര്‍ എന്നറിയപ്പെട്ടിരുന്ന അംബാസഡര്‍ പിന്നീട് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോ സ്വന്തമാക്കിയിരുന്നു. സി.കെ ബിര്‍ളയുമായുള്ള സംയുക്ത സംരംഭവുമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ് പ്യൂഷോ. ഇ-ആംബി എന്ന പേരിലാണ് പുതിയ അംബാസഡറെത്തുന്നത്. പഴയ വാഹനം പൂനര്‍രൂപകല്‍പ്പന ചെയ്ത് ഇലക്ട്രിക് ആയി പുതിയ പ്രീമിയം മുഖം നല്‍കിയത് ദീലീപ് ഛാബ്രിയയാണ്.
ഇ-ആംബിയുടെ സവിശേഷതകള്‍ ദിലീപ് ഛാബ്രിയയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്റീരിയറില്‍ പഴയ അംബാസഡറുമായി യാതൊരു സാമ്യവുമുണ്ടാകില്ല. പ്രീമിയം കാറിന്റെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. കണ്‍സപ്റ്റ് ഡിസൈനില്‍ രണ്ട് ഡോര്‍ ആണ് കാണുന്നതെങ്കിലും വിപണിയിലെത്തുമ്പോള്‍ നാല് ഡോറുകളുണ്ടാകും.
160 കിലോവാട്ട് ബാറ്ററി പായ്‌ക്കോടെ വരുന്ന ഇത് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 190-200 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിഞ്ഞേക്കും. മുഴുവനായി റീചാര്‍ജ് ചെയ്യാന്‍ 5-6 മണിക്കൂറാണ് എടുക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ എത്താന്‍ 4-5.5 സെക്കന്‍ഡുകള്‍ക്ക് താഴെ മാത്രമേ എടുക്കൂവെന്നാണ് ഛാബ്രിയ പറയുന്നത്.
രാജ്യാന്തരവിപണിയും ഇ-ആംബിയിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്. വര്‍ഷം 5000 യൂണിറ്റുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യം ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാഹനം വിപണിയിലിറക്കുന്നത്. അതിനുശേഷം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
ഇലക്ട്രിക് കാറുകള്‍ക്ക് ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ 40-45 ലക്ഷം രൂപയില്‍ വില്‍ക്കാനായേക്കുമെന്നാണ് ഛാബ്രിയയുടെ പ്രതീക്ഷ.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…