India

Debit, Credit കാർഡുകൾ വഴിയുള്ള ഇടപ്പാടിൽ നിയമങ്ങൾ മാറുന്നു, Payment ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

ന്യൂഡൽഹി: നിങ്ങൾ ഐസിഐസിഐ ബാങ്കിന്റെയോ എസ്‌ബി‌ഐയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിന്റെയോ ഉപഭോക്താവാണെങ്കിൽ നിങ്ങൾക്ക് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടാകും.  സന്ദേശത്തിൽ സെപ്റ്റംബർ 30 മുതൽ അന്താരാഷ്ട്ര ഇടപാട് സേവനങ്ങൾ നിങ്ങളുടെ കാർഡിൽ നിർത്തലാക്കുന്നുവെന്ന് ആയിരിക്കും. ഇതിൽ നിങ്ങൾ പരിഭ്രാന്തരാകരുത്. കേട്ടോ കാരണം ഇത് നിങ്ങളുടെ സംരക്ഷണത്തിനായി മാത്രം ചെയ്തിട്ടുള്ളതാണ്.   

സത്യം പറഞ്ഞാൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾ നിർത്താൻ റിസർവ് ബാങ്ക് (RBI) എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിരുന്നു.  നിർദ്ദേശത്തിൽ ഉപഭോക്താവ് ആവശ്യപ്പെടുന്നില്ലയെങ്കിൽ അവരുടെ കാർഡുകൾക്ക് അന്താരാഷ്ട്ര സൗകര്യങ്ങൾ അനാവശ്യമായി നൽകരുതെന്ന് പറഞ്ഞിട്ടുണ്ട്.  

ഇതുകൂടാതെ മറ്റ് പല മാറ്റങ്ങളും സെപ്റ്റംബർ 30 മുതൽ നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിൽ നടത്തിയിട്ടുണ്ട്.  ഇതുവഴി നിങ്ങളുടെ കാർഡിന് മികച്ച നിയന്ത്രണം നൽകുകയും തട്ടിപ്പ് സാധ്യത കുറയ്ക്കുകയും ചെയ്യും. 

സെപ്റ്റംബർ 30 മുതൽ കാർഡിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഇതാണ് 

തുടക്കത്തിൽ നിങ്ങളുടെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് PoS അതായത് പോയിന്റ് ഓഫ് സെയിൽ ഉപയോഗിച്ച് പണമടയ്ക്കാനോ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനോ മാത്രമേ നിങ്ങൾക്ക് കഴിയൂ. നിലവിലുള്ള എല്ലാ കാർഡുകൾക്കും പുതിയ കാർഡുകൾക്കും അല്ലെങ്കിൽ അടുത്തിടെ പുതുക്കിയ കാർഡുകൾക്കും ഈ മാറ്റം ബാധകമാകും.

പുതുതായി നൽകിയ കാർഡുകൾ PoS അല്ലെങ്കിൽ എടിഎമ്മുകളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇതുകൂടാതെ, ഓൺ‌ലൈൻ, കോൺ‌ടാക്റ്റ്ലെസ് അല്ലെങ്കിൽ അന്തർ‌ദ്ദേശീയ ഇടപാടുകൾ‌ക്ക് നിങ്ങൾ‌ കാർ‌ഡുകൾ‌ ഉപയോഗിക്കാൻ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌, നിങ്ങൾ‌ ഈ സേവനങ്ങൾ‌ manually ആരംഭിക്കേണ്ടതുണ്ട്. മൊബൈൽ അപ്ലിക്കേഷൻ അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് വഴി നിങ്ങൾക്ക് ഈ സേവനങ്ങൾ ആരംഭിക്കാൻ കഴിയും. ഇതുകൂടാതെ, എടിഎമ്മിലേക്കോ ബാങ്ക് ബ്രാഞ്ചിലേക്കോ പോയി ഈ സേവനങ്ങൾ ആരംഭിക്കാം.

ഓൺ‌ലൈൻ, കോൺ‌ടാക്റ്റ്ലെസ്, അന്തർ‌ദ്ദേശീയ സേവനങ്ങൾ‌ ഒരിക്കലും ഉപയോഗിക്കാത്ത പഴയ അല്ലെങ്കിൽ‌ നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർ‌ഡുകളിൽ ഈ സേവനങ്ങൾ‌ നിർത്തലാക്കും. എന്നാൽ പുതുക്കിയ കാർഡുകളിലോ പുതുതായി നൽകിയ കാർഡുകളിലോ ഈ സേവനങ്ങൾ നൽകണോ വേണ്ടയോ എന്ന് ബാങ്ക് അതിന്റെ വിവേചനാധികാരത്തിൽ തീരുമാനിക്കും.

ഓൺ-ഓഫ് സിസ്റ്റം

കാർഡ് തട്ടിപ്പ് (Card Fraud) ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ആഗ്രഹമനുസരിച്ച് എപ്പോൾ വേണമെങ്കിലും സേവനങ്ങൾ നിർത്താം അതുപോലെ  ആരംഭിക്കാനും കഴിയും എന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ‌ക്ക് പോസ് അല്ലെങ്കിൽ‌ എ‌ടി‌എമ്മുമായി ഇടപാട് നടത്താൻ‌ താൽ‌പ്പര്യമില്ല ഓൺ‌ലൈൻ‌ പേയ്‌മെൻറ് മാത്രമേ നടത്താൻ‌ താൽ‌പ്പര്യപ്പെടുന്നുള്ളൂവെങ്കിൽ നിങ്ങൾക്ക് എപ്പോൾ‌ വേണമെങ്കിലും കാർഡ് Disable അല്ലെങ്കിൽ enable ആക്കി മാറ്റം.  ഇതുകൂടാതെ, നിങ്ങളുടെ കാർഡിൽ നിന്ന് പിൻവലിക്കുന്ന തുകകൾക്ക് നിങ്ങൾക്ക് പരിമിതി നിശ്ചയിക്കാൻ കഴിയും. 

അതായത് നിങ്ങളുടെ കാർഡിൽ നിന്നും ഒരു ദിവസം 5000 രൂപയിൽ കൂടുതൽ ചെലവാക്കാനോ എടിഎമ്മിൽ നിന്ന് പിൻവലിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നില്ലയെങ്കിൽ ഇത് നിങ്ങൾക്ക് ഫിക്സ് ചെയ്യാനും കഴിയും.  അതുപോലെ നിങ്ങൾ ആഗ്രഹിക്കുമ്പോൾ ഇത് മാറ്റാനും കഴിയും.  അതായത് നിങ്ങളുടെ കാർഡിൽ എല്ലാ അർത്ഥത്തിലും നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ്. എന്നാൽ ഈ പരിധി ബാങ്ക് നൽകിയ പരിധിക്കുള്ളിലായിരിക്കണം.

Manage Debit-Credit card services as 

1. ആദ്യമായി  മൊബൈൽ അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യണം.
2. തുടർന്ന് കാർഡ് സെക്ഷനിൽ പോയി ‘Manage cards’ സെലക്ട് ചെയ്യുക 
3. ഇതിൽ നിങ്ങൾക്ക് domestic and International എന്നീ രണ്ട് ഓപ്ഷനുകൾ ലഭിക്കും
4. ഇതിൽ മാറ്റുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
5. ഇടപാട് അവസാനിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് Off ചെയ്യുക, നിങ്ങൾക്ക്  ഇടപാട് ആരംഭിക്കണമെങ്കിൽ അത് On ചെയ്യുക. 
6. ഇടപാടിന്റെ പരിധി പരിമിതപ്പെടുത്തണമെങ്കിൽ, മോഡ് അനുസരിച്ച് നിങ്ങൾക്ക് ഇത് ചെയ്യാനും കഴിയും

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

14 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

14 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

2 days ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago