Categories: India

നിര്‍ഭയാ കേസ്; വധശിക്ഷ റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടത്താനിരിക്കെ ശിക്ഷ തടയാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല കോടതി വിധിക്കെതിരെ അപ്പീലും സുപ്രിംകോടതിയിൽ തെറ്റ് തിരുത്തൽ ഹർജിയും നൽകിയേക്കുമെന്നാണ് സൂചന.

അതേസമയം മീററ്റ് ജയിലിലെ ആരാച്ചാർ ഡമ്മി പരിശോധന നടത്തുന്നതിന് മുന്നോടിയായി ഇന്ന് തിഹാർ ജയിലിൽ എത്തും. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ പ്രതികൾക്കു മുന്നിൽ ഇനിയുള്ളത് തിരുത്തൽ ഹർജി നല്‍കുകയോ അല്ലെങ്കില്‍ ദയാഹർജി നല്‍കുകയോ ചെയ്യുക എന്ന വഴി മാത്രമാണ്.Also read: നിര്‍ഭയ കേസ് പ്രതികള്‍ക്ക് യുപിയില്‍ നിന്നും ആരാച്ചാര്‍…തിഹാർ ജയിലിൽ ഇന്നലെ എത്തിയ അഭിഭാഷകർക്ക് പിഴവുതിരുത്തൽ ഹർജി സമർപ്പിക്കാനുള്ള വക്കാലത്ത് പ്രതികൾ നൽകി. പ്രതികളായ മുകേഷ്, വിനയ് എന്നിവർ മരണ വാറണ്ട് പുറപ്പെടുവിച്ച കോടതി നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലാണ് ഹർജി നൽകുന്നതെന്നാണ് സൂചന.

ഹര്‍ജി തിങ്കളാഴ്ചക്ക് മുൻപ് സമർപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. മരണ വാറണ്ടിന്‍റെ പകർപ്പ് കോടതി പ്രതികൾക്ക് മാത്രമേ നേരിട്ട് നൽകു. പ്രതികൾക്ക് കോടതി തിലക് മാർഗ്ഗ് പൊലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ വഴി കൈമാറിയ വാറണ്ടും അഭിഭാഷകർക്ക് കൈമാറിയിട്ടുണ്ട്.ശിക്ഷാ തീയതി തീരുമാനിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയും നിരിക്ഷണവും ആണ് ജയിലിൽ പ്രതികൾക്ക് എർപ്പെടുത്തിയിട്ടുള്ളത്.

ഇന്നലെത്തന്നെ മൂന്നു തവണയാണ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇസിജിയിൽ ഉള്‍പ്പെടെ ആരോഗ്യാവസ്ഥയിൽ naലു പ്രതികള്‍ക്കും ഒരു പ്രശ്‌നവുമില്ല. തിഹാർ ജയിലിൽ ഡമ്മി പരിശോധനയ്ക്കുള്ള നടപടികളും അധിക്യതർ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.മരണ വാറണ്ട് അനുസരിച്ച് നാലു പേരുടെയും ശിക്ഷ ഒരേ സമയമാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

അതുകൊണ്ട് ഒരേസമയം നാല് ഡമ്മികൾ ഉപയോഗിച്ചുള്ള ശിക്ഷ നടത്തുന്നത് വിലയിരുത്തുന്നതിനാണ് ഇന്നത്തെ ശ്രമം.  മീറ്ററ് ജയിലിലെ പവൻ ദില്ലൻ ആണ് ആരാച്ചാർ എന്നാണ് സൂചന. ഇയാളും ഇന്ന് തീഹാർ ജയിലിൽ എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡമ്മി പരീക്ഷണത്തിനും ബക്സര്‍ ജയിലില്‍ നിന്നുള്ള തൂക്കുകയര്‍ തന്നെയായിരിക്കും ഉപയോഗിക്കുന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

12 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

14 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

15 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

18 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

1 day ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

1 day ago