ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തുവരികയാണ്. ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും.
അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള ദിനങ്ങള്‍ അടുത്തതോടെ മീററ്റ് നിവാസിയായ ആരാച്ചാര്‍ പവന്‍ ജല്ലാദിനെ തീഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചതായാണ് സൂചന.
കൂടാതെ, 4 പ്രതികളും ജയില്‍ അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. തീഹാറിലെ 3ാം നമ്പര്‍ ജയിലില്‍ പ്രത്യേക സെല്ലുകളിലായാണ് 4 പേരേയും പാര്‍പ്പിച്ചിരിക്കുന്നത്. ഓരോ പ്രതിയുടേയും സെല്ലിന് വെളിയില്‍ രണ്ട് സുരക്ഷാ ഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഈ ഗാർഡുകൾക്ക് ഓരോ രണ്ട് മണിക്കൂറിന് ശേഷം വിശ്രമം നൽകും. ഒരു പ്രതിക്ക് 24 മണിക്കൂര്‍ സുരക്ഷ നല്‍കാന്‍ 8 ഗാർഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. അതായത് 4 പ്രതികള്‍ക്കായി 32 ഗാർഡുകൾ!
അതേസമയം, ജയിലില്‍ നിന്നും മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നുണ്ട്. 4 പ്രതികള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഫെബ്രുവരി 1ന് വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പായി അവസാന ആഗ്രഹം എന്തെങ്കിലും നിറവേറ്റാനായുണ്ടോ എന്നാണ് ജയില്‍ അധികൃതര്‍ ആരാഞ്ഞിരിക്കുന്നത്. വധശിക്ഷയ്ക്ക് മുമ്പ് അവസാന കൂടിക്കാഴ്ചയില്‍ ആരെയാണ് കാണേണ്ടത്? സ്വന്തം പേരിൽ എന്തെങ്കിലും സ്വത്ത് ഉണ്ടെങ്കിൽ, അത് ആര്‍ക്കെങ്കിലും കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഏതെങ്കിലും മതഗ്രന്ഥം വായിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ സംബന്ധിച്ച് വധശിക്ഷയില്‍നിന്നും രക്ഷനേടാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. 4 പ്രതികളുടെയും ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പേ തന്നെ രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും ദിവസങ്ങള്‍ക്ക്മുന്‍പേ നടന്നു കഴിഞ്ഞു. ഇനി വധശിക്ഷ നടപ്പാക്കാനുള്ള മണിക്കൂറിനായുള്ള കാത്തിരിപ്പ്.
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…