ന്യൂഡൽഹി: തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് എത്രയും വേഗം കസ്‌റ്റംസ് ക്ലിയറൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലിനും കത്തയച്ചു. ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് കൂടുതൽ ബാധിക്കുക ചൈനയെയല്ല, ഇന്ത്യൻ സംരംഭകരെയാണെന്ന് ഗഡ്‌കരി കത്തിൽ പറഞ്ഞു.
ഇന്ത്യൻ സംരംഭകർ പണം നൽകിയശേഷമാണ് ഈ ഉൽപ്പന്നങ്ങൾ എത്തിയത്. കസ്‌റ്റംസ് അനുമതി വൈകുന്നത് സംരംഭകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ചില കർഷക സംഘടനാപ്രതിനിധികൾ നിവേദനം നൽകിയത് മുൻനിർത്തിയാണ് ഗഡ്‌കരിയുടെ കത്ത്. കീടനാശിനി തളിക്കുന്ന സ്‌പ്രെയറുകൾക്ക് അനുമതി ലഭിക്കാത്തതാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടിയത്. കോവിഡ് വ്യാപിച്ചതോടെ അണുനശീകരണത്തിനും മറ്റുമായി സ്‌പ്രെയറുകൾ വ്യാപകമായി ഉപയോഗിക്കേണ്ടി വന്നിരുന്നു. കൃഷിക്ക് ഈ യന്ത്രങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ഇറക്കുമതിയെ ആശ്രയിച്ചത്. ചൈനയിൽ നിന്നാണ് കൂടുതൽ ഇറക്കുമതിയും. ക്ലിയറൻസ് നൽകുന്നതിൽ കാർഷികാവശ്യങ്ങൾക്കുള്ളവയ്‌ക്ക് മുൻഗണന നൽകണമെന്നും ഗഡ്‌കരി കത്തിൽ ആവശ്യപ്പെട്ടു.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…